Image

ഫിഫ റാങ്കിംഗ്: ഇന്ത്യ 165-ാം സ്ഥാനത്ത്

Published on 11 April, 2012
ഫിഫ റാങ്കിംഗ്: ഇന്ത്യ 165-ാം സ്ഥാനത്ത്
സൂറിച്ച്: ലോക ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും താഴ്ന്ന റാങ്കിനൊപ്പമെത്തി. പുതിയ ഫിഫ റാങ്കിംഗ് അനുസരിച്ച് ഇന്ത്യ ഏഴു സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി 165-ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം നേപ്പാളില്‍ നടന്ന എഎഫ്‌സി ചലഞ്ച് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാമത്സരങ്ങളിലും പരാജയപ്പെട്ട് പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ബോബ് ഹൂട്ടന്‍ ഇന്ത്യന്‍ പരിശീലകനായിരിക്കെ 2007ലാണ് ഇന്ത്യ ഇതിനു മുമ്പ് 165-ാം സ്ഥാനത്തായത്. 204 രാജ്യങ്ങളാണ് ഫിഫ റാങ്കിംഗ് പട്ടികയിലുള്ളത്. 1993ലാണ് ഫിഫ റാങ്കിംഗില്‍ ഇന്ത്യ ആദ്യമായി ഇടം നേടിയത്. 1996ല്‍ 94-ാം സ്ഥാനത്തെത്തിയതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച റാങ്കിംഗ്. 46 ഏഷ്യന്‍ രാജ്യങ്ങളില്‍ 32-ാമതാണ് ഇന്ത്യ. നേപ്പാള്‍(149), ബംഗ്ലാദേശ്(152), മാലദ്വീപ്(164) എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യയെക്കാള്‍ മുന്നിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക