Image

സത്യം പറയുന്നവരെ സംഘിയാക്കുമെങ്കില്‍ താന്‍ സംഘിയാണെന്ന് ടി.പി സെന്‍കുമാര്‍

Published on 28 December, 2018
സത്യം പറയുന്നവരെ സംഘിയാക്കുമെങ്കില്‍ താന്‍ സംഘിയാണെന്ന്  ടി.പി സെന്‍കുമാര്‍

സത്യം പറയുന്നവരെ സംഘിയാക്കുമെങ്കില്‍ താന്‍ സംഘിയാണെന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയില്‍ നേരത്തെയും പങ്കെടുത്തിട്ടുണ്ട്, അന്ന് ഇല്ലാത്ത് അയിത്തം ഇപ്പോഴുണ്ടെങ്കില്‍ അത് മാറ്റാനാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും സെന്‍കുമാര്‍ അറിയിച്ചു.

അതേസമയം, ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതിന് പിന്നാലെ സര്‍ക്കാരിനെയും സി.പി.എമ്മിനെയും കുരുക്കുന്ന വന്‍ വെളിപ്പെടുത്തലും സെന്‍കുമാര്‍ നടത്തി. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ച്‌ കുലുക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഫോണ്‍ ചോര്‍ത്തല്‍ വിവാദം തുടങ്ങിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. അന്ന് ജേക്കബ് പുന്നൂസ് ആയിരുന്നു സംസ്ഥാന പൊലീസ് മേധാവിയെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി നവാഗത നേതൃസംഗമത്തിലാണ് സെന്‍കുമാറിന്റെ പ്രതികരണം.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസിന്റെ രഹസ്യകേന്ദ്രത്തില്‍ വച്ച്‌ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നത് കാലങ്ങളായുള്ള ആരോപണമാണ്. എന്നാല്‍ ഇതാദ്യമായാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പൊലീസിന്റെ ഭാഗമായിരുന്ന ഒരാള്‍ പ്രതികരിക്കുന്നത്. സെന്‍കുമാറിന്റെ തുറന്ന് പറച്ചില്‍ അടുത്ത ദിവസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കുമെന്ന് ഉറപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക