Image

സൗജന്യ വൈദ്യുതി നേടണോ, വീടിന്റെ ടെറസ് വിട്ടുനല്‍കൂ

Published on 28 December, 2018
സൗജന്യ വൈദ്യുതി നേടണോ, വീടിന്റെ ടെറസ് വിട്ടുനല്‍കൂ
 സൗജന്യ വൈദ്യുതി നേടാന്‍ വീടിന്റെ ടെറസ് വിട്ടു നല്‍കിയാല്‍ മതി. ടെറസ് നല്‍കുന്നവര്‍ക്ക് 'സൗര'യിലൂടെയാണ് സൗജന്യ വൈദ്യുതി നേടാന്‍ കഴിയുക. സോളര്‍ പ്ലാന്റുകള്‍ വ്യാപകമായി സ്ഥാപിക്കുക എന്ന പദ്ധതിയാണ് ഇത്. വൈദ്യുതി ഉപഭോഗം വര്‍ധിക്കുമ്ബോഴും അതിന് അനുസരിച്ചുള്ള ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലില്ലാത്തതിന് പരിഹാരമായി വൈദ്യുതി വകുപ്പാണ് ഇത് നടപ്പാക്കുന്നത്. വീടിന്റെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ നല്‍കാന്‍ തയാറാണെങ്കില്‍ സോളര്‍ പ്ലാന്റ് വൈദ്യുതി വകുപ്പ് സ്ഥാപിച്ച്‌ നല്‍കും. ഇതില്‍ നിന്ന് സൗജന്യ വൈദ്യുതിയും നല്‍കും. ആഗോളതാപനം കുറച്ച്‌ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി വകുപ്പ് നടപ്പാക്കുന്ന 'സൗര' പദ്ധതിയാണ് ഇത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക