Image

അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയുമായ്‌ മോദി സര്‍ക്കാര്‍

Published on 28 December, 2018
അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയുമായ്‌ മോദി സര്‍ക്കാര്‍


ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ്‌ മുന്‍ നിര്‍ത്തി നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക്‌ ഒരുങ്ങി മോദി സര്‍ക്കാര്‍. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാറിന്റെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നായിരുന്ന 15 ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനം നിറവേറ്റപ്പെടാതെ നിലനി്‌ല്‍ക്കുമ്‌ബോഴാണ്‌ ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടിയെ മുന്‍ നിര്‍ത്തി പുതിയ പ്രഖ്യാപനം നടത്താല്‍ ഒരുങ്ങുന്നത്‌.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നിശ്ചിത വരുമാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട്‌ പുതിയ പദ്ധതി പ്രഖ്യാപിക്കാനാണ്‌ നീക്കം. സാര്‍വത്രിക അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതാണ്‌ പദ്ധതി. നിശ്ചിത അടിസ്ഥാന വരുമാനമില്ലാത്തവര്‍ക്ക്‌ ആ തുക അവരുടെ അക്കൗണ്ടുകളിലേക്ക്‌ നല്‍കുന്നതാണ്‌ മോദി സര്‍ക്കാറിന്റെ പുതിയ തീരുമാനം.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനുള്ള പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക