Image

മെല്‍ബണില്‍ സിഎസ്‌ഐ ഈസ്റ്റര്‍ ആരാധാനക്ക് ബിഷപ്പ് ബാര്‍ബറ ഡാര്‍ലിംഗ് നേതൃത്വം നല്‍കി

Published on 11 April, 2012
മെല്‍ബണില്‍ സിഎസ്‌ഐ ഈസ്റ്റര്‍ ആരാധാനക്ക് ബിഷപ്പ് ബാര്‍ബറ ഡാര്‍ലിംഗ് നേതൃത്വം നല്‍കി
മെല്‍ബണ്‍ : ക്രിസ്തുവിന്റെ ഉയര്‍പ്പിന്റെ സ്‌നേഹവും സന്തോഷവും അറിയിച്ചു കൊണ്ട് സിഎസ്‌ഐആംഗ്ലിക്കന് സംയുക്ത ആരാധന മിച്ചം ഓള്‍ സെയിന്‍സ് ദേവാലയത്തില്‍ നടത്തപെട്ടു. വിക്ടോറിയയുടെ കിഴക്കന്‍ റിജീയണ്‍ ബിഷ്പ്പായ ബാര്‍ബറ ഡാര്‍ലിംഗ് ഈസ്റ്റര്‍ കുര്‍ബാനകള്‍ക്ക് നേത്രത്വം നല്‍കി. 

മിച്ചം ഇടവക വികാരി റവ. ഡയാന്‍ ഷാറോക്ക് സഹ കാര്‍മികത്വം വഹിച്ചു. ആനന്ദ് വര്‍ഗീസ്, അശോക് വര്‍ക്കി, അനീഷ് ജോണ്‍, മനോജ് ഡേവിഡ്, വര്‍ഗീസ് അബ്രഹാം, ജസ്റ്റിന്‍ ഇസ്രേല്‍, താജൂ മാത്യൂ, സുനീഷ്, ജെസീ ജസ്ടിന്‍, ജോസഫ് ഏബ്രഹാം, സിസില്‍, മേര്‍സ്ണ്‍ കൊരഹ് എന്നിവര്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നേത്രത്വം നല്‍കി. ആരാധനക്കുശേഷം നടന്ന സ്‌നേഹാവിരുന്നോടെ ഈസ്റ്റര്‍ അഘോഷങ്ങള്‍ക്ക് സമാപ്തി കുറിച്ചു.

മെല്‍ബണില്‍ സിഎസ്‌ഐ ഈസ്റ്റര്‍ ആരാധാനക്ക് ബിഷപ്പ് ബാര്‍ബറ ഡാര്‍ലിംഗ് നേതൃത്വം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക