Image

റഫേല്‍ കരാര്‍ തുക ഫ്രാന്‍സിനു കൈമാറി : ഇന്ത്യ വാങ്ങുന്നത്‌ 36 യുദ്ധ വിമാനങ്ങള്‍

Published on 28 December, 2018
റഫേല്‍ കരാര്‍ തുക ഫ്രാന്‍സിനു കൈമാറി : ഇന്ത്യ വാങ്ങുന്നത്‌ 36 യുദ്ധ വിമാനങ്ങള്‍

ന്യൂഡല്‍ഹി : സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ കരാറില്‍ ശേഷിച്ച 25 ശതമാനം തുകയും ഫ്രഞ്ച്‌ സര്‍ക്കാരിനു കേന്ദ്രസര്‍ക്കാര്‍ കൈമാറി.36 വിമാനങ്ങളാണ്‌ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുക. 58,000 കോടി രൂപയ്‌ക്കാണ്‌ വിമാനങ്ങള്‍ വാങ്ങുന്നത്‌.

ഫ്രാന്‍സിലെ ദസോ എന്ന കമ്‌ബനിയില്‍ നിന്നാണ്‌ ഇന്ത്യ ഈ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്‌. പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ കാലാവധി കഴിഞ്ഞ ജെറ്റ്‌ വിമാനങ്ങള്‍ സേനയില്‍ നിന്നും മാറ്റണമെന്ന വ്യോമസേനയുടെ ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ്‌ ഇന്ത്യ റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്‌.

മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗമുള്ള റഫേല്‍ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്‌.ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള റഫേലില്‍ മൂന്ന്‌ ഡ്രോപ്‌ ടാങ്കുകളുണ്ട്‌. എയര്‍ ടു എയര്‍,എയര്‍ ടു ഗ്രൗണ്ട്‌,എയര്‍ ടു സര്‍ഫെഴ്‌സ്‌ എന്നീ ത്രിതല ഗുണങ്ങള്‍ ഉള്ളതാണ്‌ റഫേല്‍. അസ്‌ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്‌എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും റഫേലിലുണ്ട്‌.

ലിബിയയിലും,സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ്‌ ഉപയോഗിച്ചത്‌ റഫേല്‍ വിമാനങ്ങളാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക