Image

വീട് തകര്‍ന്ന രണ്ടു കുടുംബങ്ങള്‍ക്ക് സഹായം

ബിജു വെണ്ണിക്കുളം Published on 28 December, 2018
വീട് തകര്‍ന്ന രണ്ടു കുടുംബങ്ങള്‍ക്ക് സഹായം
മസ്‌ക്കറ്റ് - മസ്‌ക്കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി യൂത്ത് അസോസിയേഷന്‍ ഓണാഘോഷത്തിനു ലഭിച്ച മുഴുവന്‍ തുകയും പ്രളയ കെടുതിയില്‍ വീട് തകര്‍ന്ന രണ്ടു കുടുംബങ്ങള്‍ക് സഹായമായി നല്‍കി.

എറണാകുളം പുത്തന്‍കുരിശ്പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ നടന്ന അഖില മലങ്കര സുവിശേഷ യോഗത്തില്‍ വച്ചുപരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവസഹായങ്ങള്‍ കൈമാറി

സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാരായ അഭി. ഏലീയാസ് മാര്‍ യൂലിയോസ്, അഭി. മാത്യൂസ് മാര്‍ അന്തിമോസ്, ഇടവക മുന്‍ വികാരി റെവ.ഫാ . ബേസില്‍ . പി. വി,യൂത്ത് അസോസിയേഷന്‍ പ്രതിനിധി എല്‍ദോ കുഞ്ഞ്, ഇടവക കോ -ട്രസ്റ്റി അനില്‍ പോള്‍ എന്നിവര്‍സംബന്ധിച്ചു.

വീട് തകര്‍ന്ന രണ്ടു കുടുംബങ്ങള്‍ക്ക് സഹായം വീട് തകര്‍ന്ന രണ്ടു കുടുംബങ്ങള്‍ക്ക് സഹായം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക