Image

ക്രിസ്മസ് ദിനത്തിലെ അപൂര്‍വ ഭാഗ്യത്തിന് നന്ദി പറഞ്ഞ് ഡീക്കന്‍ അനുരാജ്

Published on 28 December, 2018
ക്രിസ്മസ് ദിനത്തിലെ അപൂര്‍വ ഭാഗ്യത്തിന് നന്ദി പറഞ്ഞ് ഡീക്കന്‍ അനുരാജ്
 
റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന പാതിരാകുര്‍ബാന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച ഉണ്ണിയേശുവിനെ ഏറ്റുവാങ്ങി പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിക്കാനുളള അപൂര്‍വ ഭാഗ്യത്തിന് ഉടമയായി മലയാളിയും നെയ്യാറ്റിന്‍കര രൂപതാഗവുമായ ഡീക്കന്‍ അനുരാജ്. 

വിശ്വാസികള്‍ തിങ്ങി നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ അള്‍ത്താരക്ക് മുന്നില്‍ നിര്‍മിച്ചിരുന്ന പുല്‍ക്കൂട്ടിനുളളിലാണ് ഫ്രാന്‍സിസ് പാപ്പ ചുംബനം നല്‍കിയ ശേഷം കൈമാറിയ ഉണ്ണിയേശുവിനെ അനുരാജ് പ്രതിഷ്ഠിച്ചത്.

വൈദിക വിദ്യാര്‍ഥിയും നെയ്യാറ്റിന്‍കര രൂപതയിലെ വ്‌ളാത്താങ്കര സ്വര്‍ഗാരോഹിതമാതാ ദേവാലയ അംഗവുമായ അനുരാജ് കഴിഞ്ഞ 5 വര്‍ഷമായി റോമില്‍ ഉപരിപഠനം നടത്തിവരികയാണ്. നിലവില്‍ മോറല്‍ തിയോളജിയില്‍ രണ്ടുവര്‍ഷമായി ലൈസന്‍ഷ്യേറ്റ് ചെയ്തു വരികയാണ് ഡീക്കന്‍ അനുരാജ്.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക