Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിദേശികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ തിരിച്ചറിയല്‍ കാര്‍ഡ്

Published on 28 December, 2018
സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിദേശികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ തിരിച്ചറിയല്‍ കാര്‍ഡ്

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിദേശികള്‍ക്കു നല്‍കി വരുന്ന ഫോട്ടോ ഒട്ടിച്ച കടലാസുകളില്‍ രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ ഒഴിവാക്കുന്നു. പകരം, ക്രെഡിറ്റ് കാര്‍ഡ് മാതൃകയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളായിരിക്കും ഭാവിയില്‍ നല്‍കുക.

നിലവില്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്കും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനു പുറത്തുനിന്നുള്ളവര്‍ക്കുമാണ് കടലാസില്‍ അച്ചടിച്ച പഴയ മാതൃകയിലുള്ള രേഖ നല്‍കിവരുന്നത്. മറ്റുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് മാതൃകയിലാണ് രേഖ.

പുതിയ രീതിയിലുള്ള റെസിഡന്‍സ് പെര്‍മിറ്റുകള്‍ കൂടുതല്‍ ആധുനികവും സുരക്ഷിതവുമായിരിക്കും. എന്നാല്‍, ഇവയില്‍ തത്കാലം ബയോമെട്രിക് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക