Image

ഡബ്ല്യൂഎംസി ക്രിസ്മസ് പുതുവത്സരാഘോഷം 29 ന്, ഇന്ത്യന്‍ അംബാസിഡര്‍ മുഖ്യാതിഥി

Published on 28 December, 2018
ഡബ്ല്യൂഎംസി ക്രിസ്മസ് പുതുവത്സരാഘോഷം 29 ന്, ഇന്ത്യന്‍ അംബാസിഡര്‍ മുഖ്യാതിഥി
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‌സിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബര്‍ 29 ന് (ശനി) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍  വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 

ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ആഘോഷപരിപാടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥി ആയിരിക്കും.ഡബ്ലിന്‍ വെസ്റ്റീല്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ജാക്ക് ചേംബേഴ്‌സും ചടങ്ങില്‍ പങ്കെടുക്കും. 

ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ഡബ്ല്യൂഎംസി കലാതിലകം പുരസ്‌കാരങ്ങളും 'നൃത്താഞ്ജലി & കലോത്സവം 2018' വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും. ഇന്ത്യന്‍ അംബാസഡര്‍ ചടങ്ങില്‍ സമ്മാനിക്കും.

ഡബ്ലുഎംസി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം റ്റിജോ മാത്യുവാണ് ആഘോഷ പരിപാടികളുടെ കോഓര്‍ഡിനേറ്റര്‍.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക