Image

പോക്‌സോ നിയമഭേദഗതിക്ക്‌ അംഗീകാരം

Published on 29 December, 2018
പോക്‌സോ നിയമഭേദഗതിക്ക്‌ അംഗീകാരം

ന്യൂഡല്‍ഹി: പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നതിന്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക്‌ വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥചെയ്യുംവിധം നിയമത്തിലെ 4,5,6 വകുപ്പുകളാവും ഭേദഗതി ചെയ്യുന്നത്‌.

ഇതു പ്രകാരം കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവെച്ച്‌ പീഡിപ്പിക്കുന്നതിനെതിരെയും കുട്ടികളുടെ അശ്ലീലദൃശ്യം പ്രചരിപ്പിക്കുന്നതിനുമെതിരെ കര്‍ശനവ്യവസ്ഥകളുണ്ടാകും.


കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈവശം വെയ്‌ക്കുന്നതും പ്രചരിപ്പിക്കുന്നതും ഇനി മുതല്‍ കനത്ത പിഴയോടു കൂടിയ ശിക്ഷ ലഭിക്കുന്നതിനു തക്ക കുറ്റമാകും. ഇതുസംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും കുറ്റകരമാകും. കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്‌ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്‌.

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന്റെ ആറാം വാര്‍ഷികദിനത്തില്‍ 40കാരന്‍ മൂന്ന്‌ വയസുകാരിയെ പീഡിപ്പിച്ചത്‌ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ കണക്കിലെടുത്താണ്‌ പുതിയ ഭേദഗതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക