Image

കെവിന്റെ പിറന്നാള്‍ ദിനത്തില്‍ അവനുറങ്ങുന്ന മണ്ണില്‍ കണ്ണീര്‍ തോരാതെ നീനു

Published on 29 December, 2018
കെവിന്റെ പിറന്നാള്‍ ദിനത്തില്‍ അവനുറങ്ങുന്ന മണ്ണില്‍ കണ്ണീര്‍ തോരാതെ നീനു

കേരളത്തിലെ ആദ്യദുരഭിമാനകൊലയുടെ ജീവിച്ചിരിക്കുന്ന ഇരയാണ് നീനു. അവള്‍ക്ക് നഷ്ടപ്പെട്ടത് തന്റെ പ്രാണനെ പോലെ കരുതി സ്നേഹിച്ചവനെയായിരുന്നു. കെവിന്‍ മരിച്ചിട്ട് ഏഴ് മാസമാകുന്നു. കഴിഞ്ഞ മേയ് 28നാണ് കെവിന്‍ കൊല്ലപ്പെടുന്നത്. നീനുവിന്റെ ജീവിതം ഇരുളടഞ്ഞതാക്കിയത് അവളുടെ അപ്പനും സഹോദരനും ചേര്‍ന്നാണ്.

തോരാത്ത കണ്ണീരിനിടയിലും നീനു കെവിനെ കാണാനെത്തി. അവനുറങ്ങുന്ന മണ്ണില്‍. ഇന്ന് കെവിന്റെ പിറന്നാള്‍ ആണ്. കൂട്ടുകാരിക്കൊപ്പം സെമിത്തേരിയിലെത്തിയ നീനു അവന്റെ കല്ലറയ്ക്ക് മുകളില്‍ റോസാപ്പൂക്കള്‍ വെച്ച്‌ പ്രാര്‍ത്ഥിച്ചു. കണ്ണീര്‍ തോര്‍ന്നിട്ടില്ല അപ്പോഴും അവളുടെ.

തന്നെ തോല്‍ക്കാന്‍ ഉറച്ച്‌ ഇറങ്ങിയവര്‍ക്ക് മുന്നില്‍ തോറ്റ് കൊടുക്കില്ലെന്നും തന്റെ വാവച്ചനു വേണ്ടി ജീ‍വിച്ച്‌ കാണിക്കുമെന്നും നീനു പറയുന്നു. പ്രിയപ്പെട്ടവര്‍ അവനെ വിളിക്കുന്നത് വാവച്ചനെന്നാണ്.

മകന്റെ ജീവന്‍ പ്രണയത്തിന്റെ പേരില്‍ കവര്‍ന്നെടുത്തപ്പോഴും അവന്റെ മാതാപിതാക്കള്‍ നീനുവിനു മേല്‍ പഴി ചാരിയില്ല. അവളെ തള്ളിപ്പറഞ്ഞില്ല. കൂടെ ചേര്‍ത്തു നിര്‍ത്തി. തങ്ങളുടെ സങ്കടത്തിലും സന്തോഷത്തിലും പങ്കാളിയാക്കുകയായിരുന്നു കെവിന്റെ പിതാവ് ജോസഫ്. കെവിന്റെ അച്ഛനും അമ്മയും ചേച്ചിയും തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ താന്‍ ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് നീനു പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക