Image

2019 ലെ സാമ്പത്തിക ലോകം (ബൈജു സ്വാമി)

Published on 29 December, 2018
2019 ലെ സാമ്പത്തിക ലോകം (ബൈജു സ്വാമി)
2019 ലെ സാമ്പത്തിക ലോകം എങ്ങിനെ ഉണ്ടാവും ലോകത്തെ ഓഹരി വിപണികൾ എങ്ങോട്ട് പോകുമെന്നൊക്കെ ആലോചിക്കുകയായിരുന്നു.
പൊതുവേ ഒരു ബെയർ ആയ എനിക്ക് തീർത്തും അപകടകരമായ ഒരു സ്ഥിതിയാണ് വോൾ സ്ട്രീറ്റിലേക്കു നോക്കുമ്പോൾ കിട്ടുന്നത്. ഇത് വെറുതെ പറയുന്നുവെന്ന് ആരോപിക്കരുത്. കൃത്യമായി പറയാം.

അമേരിക്കയിൽ 2008 ഇൽ ഉണ്ടായ ലീമാൻ ബ്രോതേർസ് തകർച്ചയ്ക്ക് ശേഷം Dow പുതിയ ഉയരങ്ങളിൽ എത്തി. അതിനെ എല്ലാവരും കോര്പറേറ്റ് അമേരിക്കയുടെ തിരിച്ചു വരവായി വ്യാഖ്യാനിച്ചു.

പക്ഷേ സൂക്ഷിച്ചു നോക്കിയാൽ കാണാനാവുന്നത് FAANG കമ്പനികളുടെ ഓഹരി വിലയിൽ ഉണ്ടായ നേട്ടമാണ് S&P 500 ലെ ഉയർച്ചയുടെ 80%. അതായത് ടെക്നോളജിയുടെ ഉയർച്ച മൂലം ഉണ്ടായ നേട്ടം കൈവശപെടുത്തിയ വളരെ ചുരുങ്ങിയ കമ്പനികളുടെ, കൃത്യമായി പറഞ്ഞാൽ 5 കമ്പനികളുടെ വളർച്ചയാണ്.
അവയാണ് Facebook, Amazon, Apple, Netflix, Alphabet (google ). ഇവയെ വിളിക്കുന്ന ചുരുക്കപ്പേരാണ് FAANG.

ജൂണിൽ DOW എക്കാലത്തെയും ഉയരങ്ങളിൽ എത്തിയതിനു ശേഷം ഇവയുടെ വില താഴോട്ട് പോവുകയാണ്. കാരണം ഇവയുടെ മൂല്യം speculative സോണിൽ നിന്നും Bubble, ഗാംബിൾ എന്ന സോണിൽ ആണ്.

ഫേസ്ബുക് പുതിയ സോഷ്യൽ സൈറ്റുകൾ വരുന്നതും അവരുടെ ടെക്നിക്കൽ ഗ്ലിച്ചും മൂലം വൻ നിക്ഷേപകരുടെ sell ലിസ്റ്റിൽ ആയിക്കഴിഞ്ഞു. ആപ്പിൾ എന്ന ലോകത്തിലെ വിപണി മൂല്യത്തിൽ ഏറ്റവും വലിയ കമ്പനി ഒരു പുതിയ gadget കണ്ടെത്തിയില്ലെങ്കിൽ ജനറൽ മോട്ടോർസ് പോലെ ജാപ്പ്, കൊറിയൻ അറ്റാക്കിൽ തകരുന്ന ഭീതിയിൽ. Netflix ഒരു ഡിസ്നി kind of stock എന്നേയുള്ളൂ. വളർച്ച പരിമിതമാണ് "ആദ്യ വീക്ക്‌ ലെ ഷോ "കഴിഞ്ഞ സിനിമ പോലെ.

അപ്പോൾ ഇനിയും വളരാൻ സാധ്യത യെതാർത്ഥ ടെക് കമ്പനികൾ ആയ ആമസോണും ഗൂഗിളും. ആമസോൺ ക്ലൗഡ്, റീറ്റെയ്‌ൽ രംഗത്തെ സാമ്രാജ്യം ഉണ്ടാക്കി മുന്നേറുന്നു. ഗൂഗിൾ ഇന്നോവേഷനുമായി മനുഷ്യ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി ലാഭം കൊയ്യുന്നു.
പക്ഷേ ആർത്തി യാങ്കിയുടെ DNA യിൽ ഉണ്ടല്ലോ? അവർക്ക് ഗൂഗിൾ എന്ന reliable ആയ innovator ഉണ്ടാക്കുന്ന മിതമായ ലാഭം അല്ല നോട്ടം ചെപ്പടി വിദ്യയും ഹൈപിൽ ഓവർ പ്രൈസ് ചെയ്ത് താത്കാലിക ലാഭം കൊയ്യുന്ന ആപ്പിളിൽ ആണ്. ഒരു ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപ് മായി ഒരു വലിയ റിസ്ക് വിപണിക്കു മുന്നിൽ ആപ്പിൾ നില്കുന്നു.

ഈ 5 ഓഹരികളുടെ മൂല്യം 3.25 ട്രില്യൺ ഡോളർ ആണ്. ആമസോണും ആപ്പിളും കൂടി 2 ട്രില്യൺ. ഈ അഞ്ച് ഓഹരികളുടെ മൂല്യം ഇന്ത്യയുടെ ജിഡിപി ആയ 2.75 ട്രില്യൺ ഡോളറിനെക്കാൾ 500 ബില്യൺ ഡോളർ കൂടുതലാണ്. ഇവയിൽ 20% ഇടിവുണ്ടായാൽ തന്നെ അമേരിക്കയിൽ ഒരു 2008 ആവർത്തിക്കും.

അടുത്ത ഭീഷണി ട്രംപ് ആണ്.ചൈനയുമായി വ്യാപാര യുദ്ധത്തിൽ കൊമ്പ് കോർത്തും ഫെഡറൽ റിസേർവ് ചെയർമാൻ ജെറെമി പാവലിനെ പുറത്താക്കാൻ ക്യാമ്പയിൻ നടത്തിയും ട്രംപ് അമേരിക്കയിൽ ആണിപ്പോൾ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. സാധാരണ അമേരിക്കൻ പ്രസിഡന്റുമാർ വേറെ രാജ്യങ്ങൾക്കാണ് ദുരിതങ്ങൾ വരുത്തുന്നത്.

ഇപ്പോൾ ലോക സാമ്പത്തിക രംഗം dangerously intertwined ആയത് മൂലം അമേരിക്കൻ സാമ്പത്തിക വിപണിയിൽ പ്രത്യേകിച്ച് വോൾ സ്ട്രീറ്റിൽ ഉണ്ടാകാനിടയുള്ള തകർച്ച ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രകമ്പനം ഉണ്ടാക്കും.
കുഴപ്പം എന്തെന്ന് Lord Keynes തന്നെ പറഞ്ഞിട്ടുണ്ട്.
When bear markets strike it over extends to all other form of human activity.
അത്‌ കൊണ്ട് Keynes പറഞ്ഞത് പോലെ In an irrational market its dangerous to be rational. Let us remain solvent beyond the tenure of irrationality of market.

ചുരുക്കി പറയാം. വലിയ നിക്ഷേപം postpone ചെയ്യാം. കാര്യങ്ങൾ ചൈന - US തർക്കം, FAANG വിലകൾ സ്ഥിരത ആർജ്ജിച്ചു കുറച്ചു വ്യക്തമാവുന്നത് വരെയും.
ഇതിൽ ഇന്ത്യൻ വിപണികൾ ലോക സഭ തിരഞ്ഞെടുപ്പ് വരെയും ഇടപെടാതെ ഇരിക്കലാവും അഭികാമ്യം. ചുരുക്കം ചില ഓഹരികൾ ഒഴിച്ചാൽ ഒന്നും നേട്ടം ഉണ്ടാക്കാൻ സാധ്യത ഇല്ലെന്ന് കരുതാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക