Image

പ്രണയം (കവിത: രേഖാ ഷാജി)

Published on 29 December, 2018
പ്രണയം (കവിത: രേഖാ ഷാജി)
മഴപോലെ മലര്‍പോലെ മധുപോലെ
ശ്രുതിമീട്ടി എന്നരുകിലെത്തുന്ന
സാന്ത്വനമാണെന്‍ പ്രണയം.
സാഗരത്തിന്‍ ചെറുതിര പോലെ
വന്ന് എന്നെ തലോടുന്ന
മൃദുസ്പര്‍ശനമാണെന്‍ പ്രണയം.
മന്ദമാരുതന്‍ കൈകളില്‍
ഇളകിടായുന്ന പനിനീര്‍പ്പൂവിന്റെ
തഴുകലാണെന്‍ പ്രണയം.
ചക്രവാളത്തിനെന്നും ചാരുതയേകുന്ന
മധുരമനോഹരമഴവില്ലാണെന്‍
പ്രണയം.
അരികത്തിരിക്കുമ്പോള്‍
പാടുന്ന പാട്ടിന്റെ ശ്രുതിമധുരമാണ്
എന്‍ പ്രണയം.
ഒരു കുഞ്ഞുപൈതലിന്‍ ചുണ്ടില്‍
വിരിയുന്ന മൃദുമന്ദഹാസമാണെന്‍
പ്രണയം.
അകലെയാകുമ്പോള്‍
എന്നടുത്തെത്താന്‍ കൊതിക്കുന്ന
മോഹമാണെന്‍ പ്രണയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക