Image

പ്രശസ്ത ബംഗാളി ചലച്ചിത്രകാരനും പദ്മഭൂഷണ്‍ ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു.

Published on 30 December, 2018
പ്രശസ്ത ബംഗാളി ചലച്ചിത്രകാരനും പദ്മഭൂഷണ്‍ ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു.
പ്രശസ്ത ബംഗാളി ചലച്ചിത്രകാരനും പദ്മഭൂഷണ്‍ ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. കോല്‍ക്കത്തയിലെ ഭവാനിപൂരിലെ വസതിയില്‍ ഞാറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി വാര്‍ദ്ധ്യഖ്യജനകമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 
ഏക് ദിന്‍ പ്രതിദിന്‍, അന്തരീന്‍, കല്‍ക്കത്ത 71, മൃഗയാ, ഖാണ്ഡഹാര്‍, ഭുവന്‍ ഷോം, അകലര്‍ സാന്ദനെ തുടങ്ങിയവയാണ് മൃണാള്‍ സെന്‍ എന്ന ബംഗാളികളുടെ പ്രീയപ്പെട്ട മൃണാള്‍ ദായുടെ ചിത്രങ്ങള്‍. 
സത്യജിത്ത് റേയുടെയും ഋത്വിക്ക് ഘട്ടക്കിന്‍റെയും സമകാലീകനായിരുന്ന മൃണാള്‍ നവ ചലച്ചിത്ര കാഴ്ചപ്പാടുകളുമായി റേയിക്കും ഘട്ടക്കിനുമൊപ്പം ഇന്ത്യന്‍ മോഡേണ്‍ സിനിമയെ ഉടച്ചു വാര്‍ത്തു. 
1981ല്‍ പദ്മഭൂഷണ്‍ പുരസ്കാരവും 2005ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും രാജ്യം മൃണാള്‍ ദായിക്ക് നല്‍കി ആദരിച്ചു. എക്കാലവും കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു മൃണാള്‍ സെന്‍. 1998 മുതല്‍ 2003വരെ രാജ്യസഭാംഗവുമായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക