Image

വനിതാമതില്‍ ചരിത്ര വിജയമായാല്‍ മുതലെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളിയും

Published on 30 December, 2018
വനിതാമതില്‍ ചരിത്ര വിജയമായാല്‍ മുതലെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളിയും

സ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ താല്‍പ്പര്യത്തില്‍ പിറന്ന സംഘടനയാണ് ഭാരത് ധര്‍മ്മ ജന സേന എന്ന ബി.ഡി.ജെ.എസ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരനായി മാറിയ വെള്ളാപ്പള്ളി അതുവഴി ഉണ്ടാക്കിയ നേട്ടവും ചെറുതല്ല.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തിന് വലിയ പങ്കുണ്ട്‌, അത് ഈ നാട് അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ശ്രീനാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ആ സംഘടന തന്നെ പിരിച്ചുവിടുമായിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഗുരു തെളിച്ച പാതയിലൂടെയല്ല പിന്‍മുറക്കാരായ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ ഇപ്പോള്‍ സംഘടനയെ നയിക്കുന്നത്.


തന്റെ സാമൂഹിക പരിഷ്‌ക്കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ.പല്‍പുവിന്റെ പ്രേരണയില്‍ 1903 ല്‍ ആണ് എസ്.എന്‍.ഡി.പി യോഗം ശ്രീനാരായണ ഗുരു സ്ഥാപിച്ചത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നതാണ് അദ്ദേഹത്തിന്റെ ആശയം.

ഈഴവ സമൂഹത്തില്‍ ജനിച്ച ശ്രീനാരായണ ഗുരു സവര്‍ണ്ണമേധാവിത്വത്തിനും സാമൂഹിക തിന്‍മകള്‍ക്കും എതിരെ പ്രവര്‍ത്തിച്ച്‌ താഴ്ന്ന ജാതിക്കാര്‍ക്ക് ആശ്രയമായി മാറി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌ക്കര്‍ത്താവ് കൂടിയാണ് അദ്ദേഹം.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാല ഘട്ടത്തില്‍ പോലും ബ്രാഹ്മണരെയും മറ്റു സവര്‍ണ്ണ ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച്‌ അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. സാമുഹിക തിന്‍മകള്‍ക്കെതിരായ മാതൃകാപരമായ പോരാട്ടമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ജീവിതം.

മഹാനായ ഗുരുദേവന് വാക്കും പ്രവര്‍ത്തിയും എല്ലാം ഒന്നായിരുന്നു. മുന്‍പുണ്ടായിരുന്ന എസ്.എന്‍.ഡി.പി യോഗഭാരവാഹികളില്‍ ഭൂരിപക്ഷവും ഗുരുവിന്റെ പാത പിന്‍തുടര്‍ന്നവരായിരുന്നു.

രാഷ്ട്രീയത്തില്‍ എസ്.എന്‍.ഡി.പി യോഗം ഇടപെടുന്നതിന് എതിരായ വികാരം മാനിക്കാതെയാണ് വെള്ളാപ്പള്ളി മുന്‍കൈ എടുത്ത് ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പച്ചക്കൊടി കാട്ടിയത്.

മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ തന്നെ ആ പാര്‍ട്ടിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ച്‌ കാവി പാളയത്തില്‍ കെട്ടുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക