Image

അജിത്ത് ചിത്രം വിശ്വാസത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്

Published on 30 December, 2018
അജിത്ത് ചിത്രം വിശ്വാസത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്

തല അജിത്തിന്റെ പൊങ്കല്‍ റിലീസായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് വിശ്വാസം. വീരം,വേതാളം,വിവേകം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.


 2.15 മിനുട്ട് ദൈര്‍ഘ്യമുളള ട്രെയിലര്‍ തരംഗമായി മാറിയിരിക്കുകയാണ്. അജിത്തിന്റെ ഒരു ഗംഭീര പൊങ്കല്‍ വിരുന്ന് തന്നെയാകും വിശ്വാസമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.

ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് അജിത് എത്തുന്നത്. തലയുടെ മനൈവിയായിട്ടാണ് നയന്‍താരയെത്തുന്നത്. ആരംഭം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് അജിത്തിന്റെ നായികയായി നടി വീണ്ടും എത്തുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രമാണ് വിശ്വാസം. ആരാധര്‍ക്കൊപ്പം എല്ലാ തരാം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തമ്ബി രാമയ്യ,യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

യെന്നൈ അറിന്താലിനു ശേഷം അനിഘ വീണ്ടും അജിത്തിന്റെ മകളായി ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അജിത്തിനെയും നയന്‍താരയെയും കാണിച്ചുകൊണ്ടുളള ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്.രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പം വമ്ബന്‍ റിലീസായിട്ടാണ് വിശ്വാസവും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക