Image

തെലുങ്കാന പ്രശ്‌നത്തില്‍ എം.എല്‍.എമാരുടെ കൂട്ടരാജി

Published on 04 July, 2011
തെലുങ്കാന പ്രശ്‌നത്തില്‍ എം.എല്‍.എമാരുടെ കൂട്ടരാജി
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപവല്‍ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ എം.എല്‍.എമാരുടെ കൂട്ടരാജി. കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ശക്തമാക്കിക്കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും ടി.ഡി.പിയില്‍ നിന്നുമായി 70 എം.എല്‍.എമാരാണ് ഇതുവരെ രാജിനല്‍കിയത്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എം.എല്‍.എമാര്‍ കൂട്ടമായി രാജിവെച്ചതോടെ സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി സംജാതമായിരിക്കുകയാണ്.

ഞായറാഴ്ച സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി നാല് ടി.ഡി.പി. എം.എല്‍.എ.മാരാണ് രാജിപ്രക്രിയക്ക് തുടക്കംകുറിച്ചത്. പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് നാല് മന്ത്രിമാര്‍ ഉള്‍പ്പടെ 37 എം.എല്‍.എമാര്‍ ഇന്ന് രാജി നല്‍കി. കെ ജനറെഡ്ഡി, ജെ.ഗീത റെഡ്ഡി, പൊന്നല ലക്ഷ്മയ്യ, കോമാട്ടിറെഡ്ഡി വെങ്കട് റെഡ്ഡി എന്നീ മന്ത്രിമാരാണ് ഇന്ന് രാജിവെച്ചത്. ആന്ധ്ര ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ് ഇവര്‍ രാജിക്കത്ത് കൈമാറിയത്. ഇവര്‍ക്ക് പിന്നാലെ സംഘമായെത്തിയ നിയമസഭയിലെ തെലുങ്കുദേശത്തിന്റെ 28 പ്രതിനിധികള്‍ കൂടി രാജിസമര്‍പ്പിച്ചു. ഇതോടെ ടി.ഡി.പിയില്‍ നിന്ന് രാജിനല്‍കിയ എം.എല്‍.എമാരുടെ എണ്ണം 32 ആയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക