Image

ഒടുവില്‍ സര്‍പ്രൈസ് പുറത്തുവിട്ട് പൃഥ്വിരാജ്

Published on 30 December, 2018
 ഒടുവില്‍ സര്‍പ്രൈസ് പുറത്തുവിട്ട് പൃഥ്വിരാജ്

ആരാധകര്‍ കാത്തിരുന്ന സര്‍പ്രൈസ് പുറത്തുവിട്ട് നടന്‍ പൃഥ്വിരാജ്. അടുത്തിടെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ എത്തിയാണ് പൃഥ്വിരാജ് വമ്പന്‍ സര്‍െ്രെപസ് ഉടന്‍ പുറത്തുവിടുമെന്ന് വെളിപ്പെടുത്തല്‍ നടത്തിയത്. ആരും പ്രതീക്ഷിക്കാന്‍ ഇടയില്ലാത്ത ഒന്നായിരിക്കും ഈ സര്‍പ്രൈസെന്നും ലൂസിഫറിനെക്കുറിച്ചോ, താന്‍ നിര്‍മ്മിക്കുന്ന നയന്‍ എന്ന ചിത്രത്തെക്കുറിച്ചോ അല്ലെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരുന്നു.

ഒടുവില്‍ കാത്തിരുന്ന സര്‍െ്രെപസ് ആരാധകര്‍ക്കു മുന്നില്‍ എത്തിയതോടെ എല്ലാം കൈയില്‍ നിന്നു പോയ അവസ്ഥ ആയി. വമ്പന്‍ സര്‍െ്രെപസ് കാത്തിരുന്നവര്‍ക്കു മുന്നില്‍ എത്തിയത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തുവെന്ന വാര്‍ത്തയായിരുന്നു. മാജിക് ഫ്രെയ്മസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിയും ചേര്‍ന്നാകും ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ഇരുനൂറോളം തിയറ്ററുകളില്‍ ജനുവരി 10 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക