Image

2018 ചരിത്രത്തിലേക്ക് (ബി ജോണ്‍ കുന്തറ)

Published on 30 December, 2018
2018 ചരിത്രത്തിലേക്ക് (ബി ജോണ്‍ കുന്തറ)
2019 ആഗമിച്ചുകഴിഞ്ഞാല്‍ പിന്നെ നാം കഴിഞ്ഞ വര്‍ഷവുമായി പുതുവത്സരത്തെ താരതമ്യപ്പെടുത്തി ആയിരിക്കും ഓരോ ദിനവും തള്ളി നീക്കുന്നത് ചരിത്രത്തില്‍ നിന്നും പഠിക്കണം, ചരിത്രം ആവര്‍ത്തിക്കരുത് ഇവയെല്ലാം വെറും ഉപദേശങ്ങള്‍ അവയില്‍ കവിഞ്ഞു എന്തു പ്രാധാന്യത? അതു വെറും മനുഷ്യസഹജം.

ലോകം മഹാ സംഭവങ്ങളിലും, പ്രസിദ്ധരുടെ ജീവിതവും മാത്രമേ ശ്രദ്ധിക്കുകയുള്ളൂ താരതമ്യപ്പെടുത്തുകയുള്ളു നഷ്ട്ടങ്ങളുടെയും ലാഭങ്ങളുടെയും കണക്കുകളില്‍ പെടുത്തുകയുള്ളു. ചെറിയവന്റെ സുഖവും ദുഖവും അവന്റെ നാലുകെട്ടുകളില്‍ ഒതുക്കണം, ഒതുങ്ങണം.

ഏതൊക്കെ ആയിരുന്നു എല്ലാവരെയും പിടിച്ചുകുലിക്കിയ സംഭവബഹുലമായ പ്രശ്‌നങ്ങള്‍, സംഗതികള്‍ മനുഷ്യ ജനതയെ ആഗോളതലത്തില്‍ ബാധിച്ചവ. എല്ലാം ഓരോ രാജ്യത്തെയും ജനതയെയും ബന്ധപ്പെടുത്തി ആണല്ലോ എല്ലാ ചരിത്രവും? നമ്മെ സംബന്ധിച്ചിടത്തോളം പ്രധാന സംഭവങ്ങള്‍ നമ്മുടെ സ്വകാര്യ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍, രണ്ടാമത് നമ്മുടെ ജന്മ നാട്ടിലും, നമ്മെ ദത്തെടുത്ത രാജ്യത്തും നടന്ന കാര്യങ്ങള്‍.

വ്യക്തിപരമായി, എനിക്കെന്റെ പിതാവ് നഷ്ട്ടമായി. ജന്മ നാടിനെ പരാമര്ശിച്ചാല്, ഓഗസ്റ്റ് വെള്ളപ്പൊക്കം അതിന്റെ കെടുതികള്‍ ഇന്നും പൂര്‍ണ്ണമായി മാറിയിട്ടില്ല. രാഷ്ട്രീയവും സാമുദായിക, മത വിവാദങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുവരും അപ്രത്യക്ഷമാകും ആരും കാര്യമായി പിന്നീട് ഓര്‍ക്കാറില്ല. സാമ്പത്തികമായി ഭാരതം മുന്നോട്ടു കുതിക്കുന്നുണ്ടെകിലും മറ്റു പലേ മേഖലകളിലും നാം പുറകോട്ടുള്ള യാത്രകളില്‍. പ്രകര്‍തി, മത, രാഷ്ട്രീയ, മനുഷ്യാവകാശ രംഗങ്ങളില്‍.

അമേരിക്കയിലേക്ക് കടന്നാല്‍, പ്രകര്‍തി ദത്തമായി സ്ഥിരം ഓര്‍മ്മയില്‍ നില്‍ക്കുന്ന സംഭവങ്ങള്‍ അനേകം ഉടലെടുത്തില്ല. കത്രീന, ഹാര്‍വി എന്ന രീതികളിലുള്ള കൊടും പ്രകൃതി വിഷോബങ്ങള്‍. അക്രമ സംഭവങ്ങള്‍ എല്ലാ വര്‍ഷവും കാണുന്നതുപോലെ കഴിഞ്ഞ വര്‍ഷവും നാം കണ്ടു. ഇനി രാഷ്ട്രീയം ആ മേഖല സജീവമായിരുന്നു. ഇരു രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച ഭരണ തന്ത്രങ്ങളില്‍ നിന്നും വ്യതിചലിച്ചു കഠിന വെറുപ്പിലേയ്ക്കും, (പാരവയ്ക്കല്‍ )ഒളിപ്പോരുകളിലേക്കും മാറി.

2018 സമാപ്തി ആകുന്നതുതന്നെ കഴിഞ്ഞ വര്‍ഷ ഭരണ കര്‍ത്തവ്യങ്ങള്‍,ചുമതലകള്‍ പുതിയ വര്‍ഷത്തേക്ക് തള്ളി നീക്കിയാണ്. മാധ്യമങ്ങള്‍ക്ക് വന്നതും വന്നുകൊണ്ടിരിക്കുന്നതുമായ സൊചനീയാവസ്ഥ പരാമര്‍ശിക്കാതെ നിവര്‍ത്തിയില്ല. ഒരുകാലത്തു അമേരിക്കയില്‍ ഒരു നിക്പഷ പത്രപ്രവര്‍ത്തനമുണ്ടായിരുന്നു എന്നാല്‍ ഇന്നത് രാഷ്ട്രീയക്കാരുടെ വിഴിപ്പുചുമക്കുന്ന പ്രസ്ഥാനങ്ങളായി മാറിയിരിക്കുന്നു.

യഥാര്‍ത്ഥ വാര്‍ത്തകളും വ്യാജ വാര്‍ത്തകളും മിശ്രിതമായി പലേ തരം മാധ്യമങ്ങള്‍ മുഗാന്ധിരം പൊതുജന ശ്രദ്ധയിലെത്തുന്നു ആരു സത്യം പറയുന്നു ആരു വാര്‍ത്തകള്‍ വളച്ചൊടിച്ചു നിരത്തുന്നു ഇതെല്ലാം വിലയിരുത്തുന്നതിന് ആര്‍ക്കുനേരം? പൊതുജനത്തെ മണ്ടന്‍ കളിപ്പിക്കുന്നു എന്നു പറയാം.

2016 ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ്റ് ആയി തിരന്‍ഞ്ഞെടുക്കപ്പെട്ട നാളുമുതല്‍ അമേരിക്കന്‍ രാഷ്ട്രീയം ഒരു പുതിയ പാതയിലേയ്ക്ക് സഞ്ചാരം തുടങ്ങി എന്നതാണ് വാസ്ഥവം . ട്രംപ് വൈറ്റ് ഹൗസില്‍ പ്രവേശിച്ചത് ഒട്ടനവധി മാധ്യമങ്ങള്‍ക്കും പ്രവാചകര്‍ക്കും ഹൃദയം തകര്‍ത്ത സംഭവമായി മാറി. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത് ഉത്തേജനം നല്‍കി പാര്‍ട്ടിയില്‍ പുതിയ പുതിയ ഗ്രൂപ്പുകളും പ്രവണതകളും മുളച്ചു വളര്‍ന്നു.

ഡൊണാള്‍ഡ് ട്രംപിനെ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനു അനുവദിക്കില്ല എന്ന ആഗ്രഹം, നിരവധി മാധ്യമങ്ങളും ഡെമോക്രാറ്റ്‌സും അവരുടെ പ്രധാന ലഷ്യമാക്കി മാറ്റി. ഇന്നും എങ്ങുമെത്താതെ തുടര്‍ന്നു പോകുന്ന റഷ്യ ട്രംപ് നിഗൂഢ സഖ്യ കുറ്റാന്വേഷണം കുറ്റം കണ്ടുപിടിക്കുവാന്‍ പറ്റുന്നില്ല എന്നൊരവസ്ഥയില്‍ എത്തിയിരിക്കുന്നു. സംഭവിക്കാതിരുന്ന കുറ്റകൃത്യം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ച്ചു തടിതപ്പുന്നതിലുള്ള ശ്രമത്തിലാണ് കുറ്റാന്വേഷകര്‍.

അമേരിക്കന്‍ സംസ്ക്കാരം എന്തെന്നും എന്തായിരിക്കണമെന്നുമുള്ള ചര്‍ച്ചക്ക് ഈട് വര്‍ധിച്ചിട്ടുണ്ട് കൂടാതെ സോഷ്യലിസം വരണമെന്നാഗ്രഹിക്കുന്ന ഒരു തലമുറയും വളര്‍ന്നുവരുന്നു. ഇതിന് ഒബാമയുടെ ഭരണ സമയം കൂടുതല്‍ ശക്തി ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഈ ചലനങ്ങള്‍ക്ക് ഒരു വെല്ലുവിളി ആയി എന്ന അവസ്ഥയും ഉടലെടുത്തിരുന്നു.

എന്തായാലും, 2019 ഒട്ടും മുഷിപ്പില്ലാത്തതായിരിക്കും എന്നത് ഉറപ്പ്. തെക്കന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ നടമാടുന്ന അതിര്‍ത്തി ലംഘന നാടകങ്ങളുടെ അവതരണ ഗാനം പാടിയിട്ടേയുള്ളു. വര്‍ഷ തുടക്കം തന്നെ ഡെമോക്രാസ്റ്റ്‌സ് നയിക്കുവാന്‍ ഒരുക്കമിടുന്ന ഹൗസും സെനറ്റും പ്രസിഡന്‍റ്റും കൂടിയുള്ള ത്രിമൂര്‍ത്തി ശക്തികള്‍ അധികാര വടംവലികള്‍ നടത്തുന്നത് ഉടനെ ആരംഭിക്കും.

മുകളില്‍ സൂചിപ്പിച്ചതുമാതിരി, ട്രംപ് വിരോധം ഒട്ടുമുക്കാല്‍ മാദ്യമങ്ങളെയും ഇരുട്ടില്‍ നടത്തുന്നു. അവര്‍ രാജ്യ നന്മയെ മുന്‍നിറുത്തി ഒരു സംവാദത്തെയും കാണുകയില്ല പിന്നേയോ ഇവ എങ്ങിനെ ട്രംപിന് ഹാനികരമായി ചിത്രീകരിക്കുന്നതിനു പറ്റും അതായിരിക്കും സി.ന്‍ ന്‍ പോലുള്ള മാധ്യമങ്ങളില്‍ നാം കാണുന്നതും, തുടരുന്നതും കാണുവാന്‍ പോകുന്നത്.

സാമാന്യ ബോധം മാറ്റിനിറുത്തി അധികാരത്തിനു വേണ്ടി വിലപേശുന്ന രാഷ്ട്രീയക്കാര്‍ ഇവിടെ, രാജ്യ സ്‌നേഹം മുന്‍നിറുത്തി എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന പൊതുജനം ഉണര്‍ന്നെഴുന്നേറ്റ് യൂസ് കോണ്‍ഗ്രസ്സിനെയും പ്രസിഡന്‍റ്റിനെയും നിയന്ധ്രിക്കുന്നതിന് മുന്നോട്ടു വരുന്നില്ലെങ്കില്‍ 2019 ഉം മറ്റൊരു കോലാഹലങ്ങള്‍ നിറഞ്ഞ തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തി ഒരു വര്‍ഷമായി നീങ്ങും.
Join WhatsApp News
Tom abraham 2018-12-31 08:40:19

Let a wall be constructed in 2019 like the fence around Obama s Washington house 8 million dollars they had to buy that home. Democrat millionaire Michelle millionaire .America must spend billions for the Wall of walls. 

truth and justice 2018-12-31 05:08:15
What a pathetic condition of USA DEMO-CRAZIES? Not doers of any kind of good thing for the voters.Like Pakistan neighboring nations people are poring out without any restriction and the officials have lost their control. Politicians are looking for their salary driving the voters to the ditch and they are just onlookers disappointed.Why cant they do something constructive for the safety of this nation.Other nations are taking advantage of this country why cant they do something for the national security.People and illegal drugs are poring out from Mexico,Honduas,Elsalvador.Would any other country allow this.No.
It is shame to see the nonesense of the politicians befooling the people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക