Image

ലഹരിത്തീ വര്‍ഷം (പി ഡി ജോര്‍ജ് നടവയല്‍)

പി ഡി ജോര്‍ജ് നടവയല്‍ Published on 31 December, 2018
ലഹരിത്തീ വര്‍ഷം (പി ഡി ജോര്‍ജ് നടവയല്‍)
വര്‍ഷങ്ങള്‍ കഴിയും തോറുമതി തീക്ഷ്ണം
ഹര്‍ഷങ്ങളില്‍ നിറയുന്നതൊന്നു മാത്രം;
ദൈവത്തെ പ്രാപിയ്ക്കലാണെന്റെ ലക്ഷ്യം,
ദേഹം അതിനൊരു വാഹനം മാത്രം!.

പരിണാമ രഹിതനായി
അധിഷ്ഠാന കേന്ദ്രമായി
സൂക്ഷ്മ നിയാമകമായി
ഇത്ര കണിശ്ശമായി
പ്രപഞ്ച വിന്യാസ്സങ്ങളെ
നയിക്കുന്ന അത്യത്ഭുത-
ബുദ്ധി പ്രഭാവസ്രോതസ്സേ;
എനിക്ക്,നിന്നെ പ്രാപിയ്ക്കണം,

ജീവിതസൗന്ദര്യത്തെ വേള്‍ക്കാതെ
ഈശ്വര പ്രാപ്യ-
കാമാഗ്നിയെങ്ങനെയാളും, 
എരിതീയ്‌ക്കെണ്ണയതല്ലോ!
ജീവിത സൗന്ദര്യവേളിയ്ക്കു
നിത്യ വരം തരണേ, പരം പൊരുളേ!
Join WhatsApp News
നമ്മെൾ എന്നെന്നും ഒന്നു തന്നെ 2018-12-31 12:54:49
എന്നെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു നീ 
വെന്തുനീറുന്നതെന്തിനു  സോദരരെ ? 
നിന്നുള്ളിൽ ഞാൻ നിന്നു    വിളങ്ങിടുമ്പോൾ
അങ്ങുംമിങ്ങും എന്നെ നീ  തിരഞ്ഞിടുന്നോ ?
വ്യത്യസ്തരല്ലൊരിക്കലും നമ്മൾ രണ്ടും 
ആയതിൽ 'പ്രാപിക്ക' യെന്നതർത്ഥ ശൂന്യം
ഞാനെന്നോ നീയൊന്നോ വ്യതാസമില്ല 
നമ്മെൾ എന്നെന്നും ഒന്നു തന്നെ .
ഇന്നീ പ്രപഞ്ചത്തിൽ കാണും അത്ഭുതങ്ങൾ 
നീയില്ലാതെ കാട്ടുവാൻ എനിക്കാവതില്ല 
നമ്മൾ ഒന്നായി നിന്ന് ശ്രമിച്ചിടുകിൽ 
കാട്ടാം നമുക്കിനി ഏറെ അത്ഭുതങ്ങൾ 
ഏതൊന്നിനാൽ നീ അത്ഭുതം കണ്ടിടുന്നോ
ആയതു തന്നെ നീ തേടും ബ്രഹ്മം സത്യം 
നിന്റെ മനസ്സിനെ ശാന്തമാക്കി 
നിന്റെ കണ്ണുകൾ നാന്നായി പൂട്ടി വച്ച് 
നിന്നിലേക്ക് നീയൊന്നു തിരിഞ്ഞു നോക്കൂ 
ഉണ്ടവിടെ നീ തേടും ചേതന കണ്ടിടുക 
'മിണ്ടാതിരുന്നു ഞാൻ ദൈവമെന്ന്"
കണ്ടറിയുക സത്യാന്വേഷികളെ .
അഹം ബ്രഹ്മാസ്മി എന്നറിഞ്ഞിടുമ്പോൾ 
അഖിലം   ബ്രഹ്മാസ്മിയായി കണ്ടിടും നീ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക