Image

വിശുദ്ധനാട്ടിലേക്കുള്ള മലയാളി പ്രവാഹം (കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 31 December, 2018
വിശുദ്ധനാട്ടിലേക്കുള്ള മലയാളി പ്രവാഹം (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: 13 ദിവസം ദീര്‍ഘിച്ച ഈജിപ്റ്റ് അടക്കം ജോര്‍ദ്ദാന്‍, ഇസ്രയേല്‍, പാലസ്തീന്‍, വിശുദ്ധനാട് സന്ദര്‍ശനവേളയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 300-ല്‍ അധികം മലയാളികള്‍ ഉള്ള 7 ഗ്രൂപ്പുകള്‍ കാണുവാന്‍ ഇടയായി. ലക്ഷകണക്കിനു പണം ചെലവഴിച്ചുള്ള ആഴ്ചകള്‍ നീണ്ട സാമാന്യം ശാരീരിക ക്ലേശം ഉള്ള ജൈത്രയാത്ര ആത്മീക ഉണര്‍വ്വിനോ ചരിത്ര രേഖാ പഠനത്തിനോ ഏതെന്നു വ്യക്തമല്ല വിവിധ മേഖലകളില്‍ നിന്നും എത്തിചേര്‍ന്ന ക്രൈസ്തവരും അക്രൈസ്തവരുമായ തീര്‍ത്ഥാടകര്‍ സന്തുഷ്ടരായിതന്നെ കാണപ്പെട്ടു.

ബാലിശദിശയില്‍ മാതൃപിതാ ശാസന ഭയന്ന് സായാഹ്നം ശ്രദ്ധയോടെയോ അശ്രദ്ധയോടെയോ വായിച്ചുമറന്ന  വേദഭാഗങ്ങളുടെ പുനരുദ്ധാനമായി ആയിരങ്ങള്‍ വര്‍ഷം പഴക്കമുള്ള കരിങ്കല്‍ കോട്ടകളും കൊട്ടാരങ്ങളും ഭൂചലനങ്ങള്‍ അടക്കം അഹങ്കാരം ആയുധമായി അടരാടുന്ന മാനവരാശിയേയും വേദനയോടെ വീക്ഷിക്കുന്നു. ബൈബിളിലെ പഴയതും പുതിയതുമായ ടെസ്റ്റുമെന്റ്‌സിലെ ക്രിസ്തുവിന്റെ കബറിടം അടക്കം പ്രാധാന്യമേറിയ എല്ലാ മേഖലകളും വിഭാഗങ്ങളും നേരില്‍ കാണുന്നത് ആത്മീക ഉണര്‍വിലും ഉപരി മാനസീക സംയമനവും ഒരു പരിധിവരെ കൈവരിയ്ക്കുമെന്നു കരുതാം.

2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജറുസലേം ദേവാലയത്തില്‍നിന്നു കോപാകുലനായി ക്രിസ്തുദേവന്‍ ഓടിച്ചുവിട്ട കച്ചവടക്കാരുടെ കൊച്ചുമക്കള്‍ എല്ലാ പുണ്യസ്ഥലങ്ങളിലും പത്തുമടങ്ങുവില കൂട്ടി വ്യാജ കച്ചവടം നടത്തുന്നു. വിവിധ രാജ്യങ്ങളില്‍നിന്നും എത്തിച്ചേരുന്ന ഗ്രൂപ്പുകള്‍ ഉയര്‍ന്നവേതനം നല്‍കി നിയമിക്കുന്ന ഗൈഡുകള്‍ പലരും വ്യാജകച്ചവടക്കാരുടെ ദെല്ലാളായി പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രേരണയ്ക്കു വഴങ്ങാതെ സ്വന്തം ഇഷ്ടാനുസരണം തീര്‍ത്ഥാടകര്‍ സാധനങ്ങള്‍ വാങ്ങുന്നു.

ഇന്‍ഡ്യയിലെ എല്ലാ ആരാധന സ്ഥലങ്ങളിലും പുണ്യസ്ഥലങ്ങളിലും കുറഞ്ഞതു ഭീമമായ രണ്ടു താഴെങ്കിലും ഇട്ടുപൂട്ടിയ വളരെ വലിപ്പമുള്ള ഇരുമ്പ് നേര്‍ച്ചപ്പെട്ടികള്‍ വിനിയോഗിക്കുന്നു. പ്രിതിദിനം ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന വിശുദ്ധ നാട്ടില്‍ വളരെ അപൂര്‍ണ്ണമായി മാത്രം ചെറിയ നേര്‍ച്ച പെട്ടികള്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഓരോ പുണ്യ സ്ഥലങ്ങളുടെയും സവിശേഷതകള്‍ വിശദമായി ഇംഗ്ലീഷ്ഭാഷയാല്‍ വിവരിയ്ക്കാനുള്ള ചില ഗൈഡുകളുടെ ഉച്ചാരണം പലപ്പോഴും മനസ്സിലാക്കുവാന്‍ പ്രയാസമാണ്. കേരളത്തില്‍നിന്നും പുണ്യസ്ഥലത്തേയ്ക്കുള്ള തീര്‍ത്ഥാടകരോടൊപ്പം സാമാന്യം വേദപാണ്ഡിത്യം ഉള്ളവരെ ഉള്‍ക്കൊള്ളിക്കുന്നതു ഉത്തമമായിരിക്കും. ഗൈഡുകള്‍ ബൈബിള്‍ വാചകങ്ങള്‍ വിഷയാനുബന്ധമായി ഉദ്ധരിച്ചുകൊണ്ടു ഓരോ വിശുദ്ധസ്ഥലങ്ങളുടേയും വിവരണം നടത്തുണ്ട്.

നാലായിരം വര്‍ഷങ്ങളിലധികം പഴക്കമുള്ള യഥോചിതം രൂപകല്പന ചെയ്തു കരിങ്കല്ലില്‍ പണിതുയര്‍ത്തിയ ആത്മീകതയും ചരിത്രപ്രാധാന്യവുമുള്ള വന്‍ കോട്ടകളും കൊട്ടാരങ്ങളും കാലാകാലങ്ങളിലുണ്ടായ യുദ്ധത്തിലും ഒരു പക്ഷേ ഭൂചലനത്തിലും നശിക്കപ്പെട്ടതായി ശോചനീയമായി നിലനില്‍ക്കുന്നു. പുരാതന റോമാസാമ്രാജ്യത്തിന്റെ പ്രാതാപവും 1000 ബി. സി. മുതലുള്ള ഗ്രീക്കുകാരുടെ സമുദ്രസവാരിക്കുള്ള മികവും പുണ്യസ്ഥലങ്ങളിലേയ്ക്കുള്ള പ്രയാണം വര്‍ദ്ധിപ്പിച്ചു. ക്രിസ്തുവിന്റെ കല്ലറയും ക്രൂശിക്കപ്പെട്ട സ്ഥലങ്ങളടക്കം ഓരോ വിശുദ്ധ സ്ഥലങ്ങളുടെയും മുകളിലായി നൈസര്‍ഗ്ഗിയമായ പാവനത്വവും ചരിത്രപ്രാധാന്യവും നശീകരിച്ചു പടുകൂറ്റന്‍ ഓര്‍ത്തഡോക്‌സ് സഭയുടേയും കത്തോലിക്കാ സഭയുടെയും പടുകൂറ്റന്‍ പള്ളികള്‍ പണിതുയര്‍ത്തിയിട്ടുണ്ട്.

ഇസ്രയേലില്‍നിന്നും ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്‌റോയിലേക്കുള്ള ക്ലേശമേറിയ ബസ് യാത്രയില്‍ പട്ടണത്തോടു സമീപമായി ഹൈവേയുടെ ഇരുവശങ്ങളിലുമായി 25ഉം 35ഉം നിലകളിലായി പണിതുയര്‍ത്തിയ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പലതും നിത്യ ശൂന്യതയിലാണ്. പകുതിയിലധികം വന്‍കെട്ടിടങ്ങളും ജനവാസമില്ലാതെ വര്‍ഗ്ഗവിവേചന വിപ്ലവംമൂലം നശിപ്പിക്കപ്പെട്ട നിലയിലാണ്.

യാതൊരുവിധ സസ്യലതാധികളോ വൃക്ഷങ്ങളോ ഇല്ലാതെ, അല്‍പംപോലും പച്ചനിറം കാണാതെ മണലാരണ്യവും പാറക്കെട്ടുകളും നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രയില്‍ അനുഭവപ്പെട്ട ഓരോ ഹൃദയസ്പന്ദനങ്ങളിലും മലയാളിയായി കേരളമണ്ണില്‍ പിറന്ന സൗഭാഗ്യത മനോമുകുളത്തില്‍ ആനന്ദവും അനുഭൂതിയും അധികമായി പ്രതിഷ്ഠിച്ചു. ജീവിത പ്രതിസന്ധികള്‍ ഇന്‍ഡ്യന്‍ ജീവിതത്തില്‍ അധികമാണെങ്കിലും സുരക്ഷിതത്വവും പ്രകൃതി രമണീയതയും ഈശ്വര ദാനം തന്നെ.

കോര ചെറിയാന്‍

വിശുദ്ധനാട്ടിലേക്കുള്ള മലയാളി പ്രവാഹം (കോര ചെറിയാന്‍)
Join WhatsApp News
യേശു 2018-12-31 09:49:09
നിങ്ങൾ എന്നെ വിശുദ്ധ നാട്ടിൽ തിരയണ്ട. നിങ്ങളുടെ ഹൃദയത്തിൽ അന്വേഷിക്കു. ഹൃദയ ശുദ്ധിയുള്ളവർ  ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും
വിദ്യാധരൻ 2018-12-31 11:47:45
മലയായ മലയൊക്കെ തപ്പി നിന്നെ 
മലയാറ്റൂർ പള്ളീലും പോയി പിന്നെ 
ഗുരുവായൂർ ക്ഷേത്രത്തിൽ നോക്കി നിന്നെ  
ഹരിദ്വാരത്തിലും തപ്പി നോക്കി
നോക്കി നിന്നെ ശബരി മലയിലും ഞാൻ 
പോയുരുണ്ടു  വേളാങ്കണ്ണി പള്ളീലും നിന്നെ നോക്കി 
വിശദ്ധ നാട്ടിൽ നീ ഉണ്ടെന്നറിഞ്ഞവിടെ 
തിരഞ്ഞു ഞാൻ സർവ്വ കുഴിമാടമൊക്കെ
കണ്ടില്ല നിന്നെ അവിടെയൊന്നും 
കണ്ടതോ 'കച്ചവടക്കാരെ' മാത്രം 
ഒടുവിൽ ഞാൻ തിരികെ വീട്ടിലെത്തി 
തിരഞ്ഞു ഞാൻ വേദ ഗ്രന്ഥമൊക്കെ 
അവയെല്ലാം പറയുന്ന സത്യമൊന്ന് 
തിരയുക ദൈവത്തെ അകതാരിലെന്നും.
മതമെന്ന കറുപ്പടിച്ചു കേറ്റി മർത്ത്യർ
ചതിയുടെ കുഴിയിൽ ചുഴന്നിടുന്നു 
അവിടുന്നു കാരകേറാൻ മാർഗ്ഗമൊന്ന് 
പുണരുക 'സ്വതന്ത്ര ചിന്തയിൻ' മാർഗ്ഗമത് 

You are the HOLY Land 2019-01-02 09:54:24

The land you stand must be holy, if not make it holy, if you cannot quit. The whole Earth is Holy but evil-minded humans, money greedy corporations, politicians & religions turned this Earth to a towering inferno. Stop deceiving the ignorant faithful. Holiness is a state of mind and not a place or chair. The so-called holy land is just a tourism propaganda. Those places attributed to Jesus are fabricated legends by and after the time of Helena the mother of Constantine- the founder of modern pagan Christianity. The church people should stop this kind of exploitation & deceiving. Actually, the Government should file charges of fraud on this tour organizers.

And to the faithful- holiness is within you, seek it like the gem in the field. When you develop the attitude of holiness which is good deeds; it will spread from you to others. That is the kingdom that Jesus preached as written in the gospels. Don’t get fooled by selfish deceivers.  Use the money you waste in other countries to build homes for the homeless, feed the hungry, treat the sick, uplift the poor & spread good deeds. Then you will be holy.- andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക