Image

യുക്മ യൂത്ത് അക്കാഡമി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Published on 31 December, 2018
യുക്മ യൂത്ത് അക്കാഡമി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
 
മാഞ്ചസ്റ്റര്‍: ജിസിഎസ്ഇ , എ ലെവല്‍  പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ അക്കാഡമിക് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ തങ്ങളുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകള്‍uukmafestawards@gmail.com എന്ന ഇ മെയിലിലോ, തമ്പി ജോസിന്റെ 07576983141 എന്ന വാട്‌സ് ആപ്പ് നമ്പറിലോ അയയ്ക്കുക. അവാര്‍ഡിന് അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ജനുവരി 6 (ഞായര്‍) ആണ്. ജനുവരി 19 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന 'യുക്മ ഫെസ്റ്റ് 2019' ല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 

വിവരങ്ങള്‍ക്ക് : ഡോ.ബിജു പെരിങ്ങത്തറ  07904785565, ഡോ. ദീപാ ജേക്കബ്  07792763067
തമ്പി ജോസ്  07576983141

യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ വളരെ മികച്ച നിലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ ഫുഡ് സ്റ്റാളുകള്‍ ഇടുന്നതിനും ലൈറ്റ് ആന്‍ഡ് സൗണ്ട് ചെയ്യുന്നതിനും ക്ഷണിച്ചിട്ടുള്ള ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. 

യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച് സമ്മാനമായി ടൊയോട്ടോ ഐഗോ കാറും നിരവധി സ്വര്‍ണനാണയങ്ങളും ലഭിക്കുന്ന യുക്മ യു ഗ്രാന്‍ഡിന്റെ നറുക്കെടുപ്പും നടക്കും. ഇനിയും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: അലക്‌സ് വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍) 07985641921, ഷീജോ വര്‍ഗീസ് 07852931287.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക