Image

ജീവിതം വഴിമുട്ടിനില്‍ക്കുന്ന എം. പാനല്‍ ജീവനക്കാര്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 31 December, 2018
ജീവിതം വഴിമുട്ടിനില്‍ക്കുന്ന എം. പാനല്‍ ജീവനക്കാര്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
എം പാനലുകാരെ പിരിച്ചു വിട്ടുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ഉത്തരവിറ ക്കിയപ്പോള്‍ കരയാന്‍ അവരും അവരുടെ കുടുംബ ങ്ങളും മാത്രം. പതിവുപോ ലെ ജോലിയില്‍ പ്രവേശിക്കാനായി രാവിലെ ഡിപ്പോയിലെത്തുമ്പോഴാണ് താല്‍ ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച എം. പാനലുകാരെ ഡിപ്പാ ര്‍ട്ടുമെന്റ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുന്നത്. ഹൈക്കോടതിയുടെ ഉത്തര വിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിരിച്ചുവിടാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ബന്ധിതമാകുകയായിരുന്നു. പി.എസ്. സി. വഴി നിയമനം നടത്തി പുതിയ ജോലിക്കാരെ നിയമിക്കാന്‍ വേണ്ടിയാണ് ഹൈക്കോടതി ഇങ്ങനെ ഒരു ഉത്തരവിറക്കാന്‍ കാരണം. കണ്ടക്ടര്‍ ജോലിക്ക് പി.എസ്.സി.ലിസ്റ്റിലുള്ള ചിലര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിക്കാനുള്ള കാരണം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏകദേ ശം നാലായിരത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ നാലായിരം കുടുംബങ്ങളാണ് കഷ്ടതയിലേക്ക് പോകുന്നത്.
തുടക്കം മുതല്‍ക്കു തന്നെ എം.പാനല്‍ തസ്തിക വിവാദത്തിനിട വരുത്തി യിട്ടുണ്ട്. ഈ തസ്തിക എന്തിന്റെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തുടങ്ങിയിരിക്കുന്നതെന്ന് നിര്‍വ്വചിക്കാന്‍ കഴിയാതെ കോര്‍പ്പറേഷന്‍ മൗനം പാലിക്കുകയായിരുന്നു ചെയ്തത്. അതിനെ തുടര്‍ന്ന് ജനങ്ങള്‍ തന്നെ അവരുടെ രീതിയില്‍ എംപാനലിന് നിര്‍വ്വചനം കൊടുക്കുകയായിരുന്നു ചെയ്തത്. യു.ഡി.എഫിലെ ഒരു ഘടക കക്ഷിനേതാവ് മന്ത്രിയായിരുന്നപ്പോള്‍ രൂപീകരിച്ചതുകൊണ്ട് മിനിസ്റ്റേഴ്‌സ് പാനല്‍ എന്ന നിര്‍വ്വചനമാണ് ജനം ആദ്യം നല്‍കിയത്. ഇതില്‍ തുടക്കത്തില്‍ പുറംവാതി ലില്‍ കൂടി നിയമനം നട ത്തിയിരുന്നു എന്ന ആരോ പണവും കോഴയാരോപണവും മറ്റുമുള്ളതിനാല്‍ അതിന് മണി പാനല്‍ എന്നും വിളിച്ചിരുന്നു. ചുരുക്കത്തില്‍ പേരില്‍ തന്നെ അത് വിവാദമായി എന്നതാണ് ഒരു വസ്തുത. കോഴയാരോപണവും മറ്റുമായി മറ്റൊരു വിവാദവു മെല്ലാം എം. പാനല്‍ തസ് തികയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നു. ഇങ്ങനെ വിവാദം രൂക്ഷമായപ്പോള്‍ അതിനെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് യോജിപ്പ് നിയമനം അതുവഴിയാക്കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേ ഞ്ച് നിയമനങ്ങള്‍ കൂടുത ലും താല്ക്കാലികമായ തിനാല്‍ എം. പാനല്‍ നിയമനവും താല്‍ക്കാലികാടി സ്ഥാനത്തില്‍ ആക്കി തുടര്‍ന്നു പോകുന്നു. താല്‍ക്കാലികമായിരുന്നെങ്കിലും ഒരു നിശ്ചിത കാലാവധിയില്‍ നിജപ്പെടുത്തിയിരുന്നില്ല.

ഇപ്പോള്‍ എം. പാനല്‍ ജീവന ക്കാര്‍ക്ക് കേവലം 450 രൂപ ദിവസ കൂലിയാണ് നല്‍കുന്നത്. മറ്റ് യാതൊരു വിധമായ ആനുകൂല്യങ്ങളോ മറ്റ് ജീവനക്കാര്‍ക്ക് നല്‍കുന്ന പോലെ അടിസ്ഥാന ശമ്പളമോ ശമ്പള വര്‍ദ്ധനവോ പ്രമോഷനോ ഒന്നും തന്നെ എം. പാനലുകാര്‍ക്ക് നല്‍കുന്നില്ലായെന്നതാണ് ഒരു വസ്തുത. ആനുകൂല്യങ്ങളൊന്നുമില്ലാതെ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ് എം. പാനല്‍ ജീവനക്കാര്‍. അപര്യാപ്തതയിലാണെങ്കിലും ഒരു സ്ഥിരവരുമാനമെന്നതുകൊണ്ടാണ് പലരും ജോലി ഉപേക്ഷിക്കാതെ തുടര്‍ന്നു പോകുന്നത്. അതിനേക്കാളുപരി എന്നെങ്കിലും തങ്ങളെ സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷ ഇവര്‍ക്കെല്ലാവര്‍ക്കുമുണ്ടായിരുന്നു.

എം പാനലുകാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം കാലാകാലങ്ങളില്‍ മാറി മാറി വന്ന സര്‍ക്കാരുകളോട് ഉന്നയിച്ചിട്ടുണ്ട്. നിയമസഭയില്‍ ഈ പ്രശ്‌നം ഉന്ന യിച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാരുകള്‍ ഒന്നും തന്നെ ഈ പ്രശ്‌നം ഗൗരവമാ യി എടുക്കുകയോ നടപടി എടുക്കാന്‍ തയ്യാറാക്കുകയോ ഇല്ലായെന്നതാണ് വസ് തുത. യു.ഡി.എഫ്. കാലത്ത് തുടങ്ങിയതുകൊണ്ട് തങ്ങള്‍ എന്തിന് നടപടിയെ ടുക്കണമെന്ന് എല്‍.ഡി.എഫും അവരുടെ കാലത്താണ് ഏറ്റവും കൂടുതല്‍ നിയമനം നടത്തിയതെന്നും അപ്പോള്‍ അവരാണ് ജീവന ക്കാര്‍ക്ക് സംരക്ഷണം നല്‍ കേണ്ട തെന്ന് യു.ഡി.എഫ്. പരസ്പരം പഴിചാരി കൈയ്യൊഴിയുകയാണ് ഇതുവരെ യും ചെയ്തു കൊണ്ടിരിക്കു ന്നത്.
സാമ്പത്തിക ബാദ്ധ്യത ഭയന്ന് സര്‍ക്കാരുകള്‍ ഈ പ്രശ്‌നം തട്ടിക്കളിച്ചപ്പോള്‍ താല്‍ക്കാലിക ജീവനക്കാരായതിനാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന ചിന്തയില്‍ തൊഴിലാളി സംഘട നകളും ഇവര്‍ക്കു മുന്നില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ് ചെയ്തത്. ചുരുക്കത്തില്‍ താങ്ങാകാന്‍ സര്‍ ക്കാരുകളോ തുണയേകാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ പിന്‍താങ്ങാന്‍ ട്രേഡ് യൂണി യനുകളോ ഇല്ലാത്ത ഒരു വിഭാഗമായിരുന്നു കെ.എസ്.ആര്‍. ടി.സി.യിലെ എം. പാനല്‍ ജീവനക്കാര്‍. എല്ലാവരും കൈയ്യൊഴിഞ്ഞ എം. പാനലുകാരെ ഇപ്പോള്‍ കോടതിയും കൈയ്യൊഴിഞ്ഞ സ്ഥിതിയിലാണ്. അതും നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ അവര്‍ പുറത്തുപോകുകയാണ്. അപ്പീല്‍ എന്ന ഒരു വാതിലേ അവരുടെ മുന്‍പില്‍ ഉള്ളു. അതിലാണിപ്പോള്‍ അവരുടെയും അവരെ ആശ്രയിച്ച് ജീവിക്കുന്നവരുടേയും പ്രതീക്ഷ. ആ പ്രതീക്ഷ എ ത്രമാത്രം സഫലമാകുമെന്ന് ആശങ്കയും ഇവര്‍ക്കുണ്ട്.
കെടുകാര്യസ്ഥതയും പിടിപ്പു കേടും അനാസ്ഥയും ഉത്തരവാദിത്വബോധമി ല്ലായ്മയും കൊണ്ട് നാശത്തില്‍ നിന്ന് നാശത്തിലേക്കും നഷ്ടത്തിലേക്കും കൂപ്പുകുത്തിപോകുന്ന കെ.എസ്.ആര്‍. ടി.സി.ക്ക് കൂനിന്‍മേല്‍ കുരു എന്നതാണ് കോടതി ഉത്തരവില്‍ കൂടി മുഴുവന്‍ എം.പാനല്‍ ജീവനക്കാരെയും പിരിച്ചു വിട്ടതില്‍ കൂടി വന്നിരിക്കുന്നത്. പണ്ടേ ദുര്‍ബല ഇപ്പോള്‍ പോരാത്തതിന് അതും കൂടിയാകുമ്പോള്‍ പിന്നെയുള്ള അവ സ്ഥ പറയേണ്ടതില്ലല്ലോ.
ഇത്രയും കാലം ജോലി ചെയ്തിട്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുമ്പോള്‍ താല്ക്കാലിക ജീവനക്കാരെന്ന പഴുതില്‍ പിടിച്ച് തടി തപ്പുന്ന സര്‍ക്കാര്‍ നിലപാട് നാലായിരത്തോളം കുടുംബ ങ്ങളൊയാണ് വഴിയാധാരമാക്കുന്നത്. പുനരധിവാസമാണ് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന ഏക മാര്‍ക്ഷം. അതാണ് ജീവനക്കാരുടെയും ആവശ്യം. താല്‍ക്കാലിക ജീവനക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ പ്രായോഗികതയിലേക്ക് വിരല്‍ ചൂ ണ്ടുന്നവരോട് ഉദാഹരണമായി പറയാന്‍ കഴിയുന്ന ഒന്നാണ് ചാരായ നിരോധന ത്തെ തുടര്‍ന്ന് ചാരായഷാപ്പിലും അതുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്തവരെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ച സംഭവം.

ചാരായം നിരോധിച്ചപ്പോള്‍ ഇതിനെക്കാള്‍ സങ്കീര്‍ണ്ണമായിരുന്നു മദ്യവ്യവസായ തൊഴലാളികളുടെ പുനരധിവാസം. എന്നാല്‍ സര്‍ക്കാരുകളും സംഘടന പ്രതിനിധികളും ചേര്‍ന്ന് അവരുടെ പുനരധിവാസത്തിന് പോം വഴി കണ്ടെത്തി. സര്‍ക്കാരി നും സംഘടനകള്‍ക്കും ഒരുപോലെ താല്പര്യം ആ കാര്യത്തില്‍ ഉണ്ടായിരു ന്നുയെന്നതാണ് അതില്‍ എടുത്തുപറയേണ്ട ഒരു വസ്തുത. കാരണം അവര്‍ പാര്‍ട്ടി അനുഭാവികളോ പ്രവര്‍ത്തകരോ ആയിരു ന്നു. ഇടതുവലതു പാര്‍ട്ടികളില്‍ പെട്ടവര്‍ ആയിരുന്നു ഇവര്‍ എന്നതുകൊണ്ടു തന്നെ ഇവരെ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ നേതൃ ത്വം നല്‍കുന്ന സര്‍ക്കാരുക ളും പ്രിയപ്പെട്ടവരായി കരുതി.

യൂണിയനുകളില്‍ രജിസ്റ്റര്‍ ചെയ്തതെന്നൊഴിച്ചാല്‍ ചാരായ ഷാപ്പില്‍ ജോലി ചെയ്ത മദ്യ വ്യവസായ തൊഴിലാളികളെ പിഎസ് സിയോ എംപ്‌ളോയ്‌മെന്റ് എക്‌സചേഞ്ചില്‍ കൂടിയോ നിയമിച്ചവരല്ല. എന്നിട്ടും അവര്‍ക്ക് പുനരധിവാസം ഒരുക്കാന്‍ സര്‍ക്കാരുകള്‍ക്കും പാര്‍ട്ടികള്‍ക്കും യൂണിയനുകള്‍ക്കും സാധിച്ചു. ഇവിടെ ഒരു ചിറ്റമ്മ നയമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. പിരിച്ചു വിട്ടവരുമായി ഒരു ചര്‍ച്ചയ്ക്കുപോലും സര്‍ക്കാര്‍ തയാറായില്ല. തെഴിലാളികളുടെ ശക്തിയില്‍ അവരുടെ വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരി ന്റെ ഭാഗത്തു നിന്നാണ് എം. പാനലുകാരോട് ചിറ്റമ്മ നയം കാട്ടുന്നതെന്നത് ഏറെ ദുഃഖകരമായ ഒന്നു തന്നെയാണ്. സംഘടിതരല്ലാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖം തിരിക്കു ന്നതാണ് അതിനേക്കാള്‍ ഖേദകരം.

മതിലുകള്‍ തീര്‍ത്ത് അവകാശങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനായി വെമ്പല്‍ പൂണ്ട് ഓടി നടക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇവരുടെ ആവലാതികളും അവശതകളും കണ്ടില്ലെന്നു നടിക്കരുത്. വിശക്കുന്ന വയറുകളില്‍ നിന്നു വരുന്ന ദീനരോദനത്തേക്കാള്‍ വലുതല്ല അവകാശത്തിന്റെ ആര്‍ത്തിരമ്പല്‍. മതിലുകള്‍ തീര്‍ത്ത് സുരക്ഷിതരാക്കാന്‍ ശ്രമിക്കുമ്പോള്‍ മറക്കാതിരിക്കണം അവരുടെ കണ്ണീരും 
കഷ്ടപ്പാടുകളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക