Image

ന്യൂയോര്‍ക്കില്‍ മഹിമയുടെ വിഷുക്കണിയും ആഘോഷവും

ബി. അരവിന്ദാക്ഷന്‍ Published on 11 April, 2012
ന്യൂയോര്‍ക്കില്‍ മഹിമയുടെ വിഷുക്കണിയും ആഘോഷവും
ന്യൂയോര്‍ക്ക്: മലയാളി ഹിന്ദുമണ്ഡലത്തിന്റെ (മഹിമ) വിഷുക്കണി ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ 4 മുതല്‍ 6വരെ ന്യൂയോര്‍ക്കിലെ വിവിധ ഗൃഹങ്ങളില്‍ നടക്കുമെന്ന് പ്രസിഡന്റ് സുധാകരന്‍ പിള്ള അറിയിച്ചു.

തുടര്‍ന്ന് സാമൂഹ്യ വിഷു ആഘോഷം ഏപ്രില്‍ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്ലീനോക്‌സ് ക്യൂന്‍സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. വിഷുക്കണിയും, വിഷു കൈനീട്ടവും, വിഷു സദ്യയും 2012 ലെ വിഷു ആഘോഷം കേരളീയത നിറഞ്ഞ അനുഭവം ആകും.

ശ്രീമതി സുധീര വിനോദ് സംവിധാനം ചെയ്ത് മഹിമ യൂത്ത് വിഭാഗം അവതരിപ്പിക്കുന്ന, വിഷു അനുസ്മരണ കലാ പ്രകടനം ആത്മീയ ദൃശ്യതയാര്‍ന്നതാകുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. വിനോദ് കെയാര്‍ക്കെ പ്രവാസ്ഥാവിച്ചു.

ഉണ്ണി ഇലവന്‍ മഠത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിഷുസദ്യയില്‍ പങ്കെടുക്കുകയും വിഷു ഉപഹാരമായി സദ്യവട്ടങ്ങള്‍ ഉണ്ടാക്കി നല്‍കുകയും ചെയ്യാം.

സൗകൃതത്തിന്റേയും സമൃദ്ധിയുടേയും കൂട്ടായ്മയായ വിഷു ആഘോഷത്തില്‍ പങ്കെടുക്കാന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ശ്രീമതി തത്തമ്മ രാജന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

ബന്ധപ്പെടാന്‍ സുധാകരന്‍ പിള്ള-516-502-8822
വിനോദ് കെയാര്‍ക്കെ516-633-5208

ന്യൂയോര്‍ക്കില്‍ മഹിമയുടെ വിഷുക്കണിയും ആഘോഷവും
Join WhatsApp News
Gee Jay 2013-06-20 15:59:05
Which politician cares, if the Indian rupee goes down to the drain?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക