Image

വെടിയേറ്റ് നിലത്തുവീണ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചു ഭര്‍ത്താവു ആത്മഹത്യ ചെയ്തു.

പി.പി.ചെറിയാന്‍ Published on 12 April, 2012
വെടിയേറ്റ് നിലത്തുവീണ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചു ഭര്‍ത്താവു ആത്മഹത്യ ചെയ്തു.
ഗാര്‍ലാന്റ്(ഡാളസ്): മാറിലേക്ക് വെടിയുതിര്‍ത്ത് അബോധാവസ്ഥയില്‍ നിലത്തുവീണ ഭാര്യയെ ട്രക്കിലേക്ക് വലിച്ചിഴച്ചു കയറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുമ്പില്‍ എത്തിച്ചതിനുശേഷം സ്വയം വെടിവെച്ചു ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

ഗാര്‍ലാന്റ് സ്റ്റാര്‍ ബക്ക് പാര്‍ക്കിങ്ങ് ലോട്ടില്‍ ഏപ്രില്‍ 10 ചൊവ്വാഴ്ച്ച വൈകീട്ടാണു സംഭവം നടന്നത്.

കോഫി ഹൗസിനു മുമ്പില്‍ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ബഹളം നടക്കുന്നതായും, പുരുഷന്‍ സ്ത്രീയെ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് പോലീസ് എത്തുന്നതിനുമുമ്പ് പരുക്കേറ്റ സ്ത്രീയേയും ട്രക്കിലിട്ടു പുരുഷന്‍ സ്ഥലം വിട്ടിരുന്നു.

വെടിവെപ്പില്‍ പരുക്കേറ്റ സ്ത്രീ ആശുപത്രിയില്‍ എത്തിയിട്ടുണ്ടോ എന്നുള്ള സന്ദേശം പോലീസ് ഡാളസ്സിലെ ആശുപത്രികളിലേക്ക് അയച്ചതിനു തൊട്ടുപുറകെ മെഡിക്കല്‍ സിററി ഓഫ് ഡാളസ്സിലെ അത്യാഹിത വിഭാഗത്തിനു മുമ്പില്‍ ട്രക്ക് എത്തിയിരുന്നു.

ട്രക്കില്‍ പരിശോധ നടത്തിയ പോലീസിന് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയേയും ഭര്‍ത്താവിനേയുമാണ് കാണാന്‍ കഴിഞ്ഞത്. ഭര്‍ത്താവ് ചൊവ്വാഴ്ച രാത്രി തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. വീട്ടുക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
വെടിയേറ്റ് നിലത്തുവീണ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചു ഭര്‍ത്താവു ആത്മഹത്യ ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക