Image

സ്വയം മത്സരിക്കുന്ന മാധ്യമശ്രീ (ടാജ് മാത്യു)

ടാജ് മാത്യു Published on 01 January, 2019
സ്വയം മത്സരിക്കുന്ന മാധ്യമശ്രീ (ടാജ് മാത്യു)
കാലം ചെല്ലുന്തോറും പോരാട്ട വീര്യവും ഗാംഭീര്യവും കൂടുകയാണ് ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ പുരസ്കാരത്തിന്. മാധ്യമശ്രീയുടെ എതിരാളി മാധ്യമശ്രീ മാത്രമാണെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ശക്തനായ എതിരാളി ഈ പദ്ധതിക്കില്ലെന്നതു തന്നെ ഇതിനു കാരണം. സമ്മാന ത്തുക കൊണ്ടും അവാര്‍ഡിന്റെ പെരുമ കൊണ്ടും.

മലയാളത്തിന്റെ പാരമ്പര്യമുളള പത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി ഒരുലക്ഷം രൂ പയുടെ പുരസ്കാരം ഏര്‍പ്പെടുത്തിയ ഈ പദ്ധതിയോട് കിടപിടിക്കുന്ന ഒരു അവാര്‍ഡും കേരളത്തിലോ പുറത്തോ ഉണ്ടായിട്ടില്ല. മാത്രവുമല്ല മാധ്യമശ്രീക്കൊപ്പം ഇന്ത്യ പ്രസ്ക്ലബ്ബ് നല്‍കുന്ന 25,000 രൂപ വീതമുളള പ്രോത്സാഹന സമ്മാനത്തിന്റെ തുകയാണ് മറ്റ് ചില സം ഘടനകളുടെ പ്രധാന അവാര്‍ഡ് തുക. മാധ്യമശ്രീ, മാധ്യമരത്‌ന എന്നിവക്കു പുറമെ 25000 രൂപയുടെ പത്ത് പ്രോത്സാഹന സമ്മാനങ്ങളാണ് ഇക്കുറി ഇന്ത്യ പ്രസ്ക്ലബ്ബ് നല്‍കുന്നത്.

ഓരോവര്‍ഷം കഴിയും തോറും മാധ്യമശ്രീ പുരസ്കാര പദ്ധതി കൂടുതല്‍ മുന്നേറുന്നതാ യും ചരിത്രം തെളിയിക്കുന്നു. 2010 ല്‍ റെജി ജോര്‍ജ് പ്രസിഡന്റായിരിക്കേ രൂപം കൊടുത്ത മാധ്യമശ്രീ പുരസ്കാരം ഓരോന്നും കഴിഞ്ഞതവണത്തെക്കാള്‍ മികച്ചു നില്‍ക്കുന്നു. ഒന്നി ലുണ്ടാവുന്ന പിഴവുകള്‍ അടച്ചുകൊണ്ട് അടുത്തതിന് രൂപം കൊടുക്കുന്നതിനാലാണ് ഈ മുന്നേറ്റ വിസ്മയം സാധിതമാവുന്നത്. അതുകൊണ്ടു തന്നെയാണ് മാധ്യമശ്രീക്ക് എതിരാ ളി മാധ്യമശ്രീ തന്നെയെന്ന് മാധ്യമ മേഖലയില്‍ അടക്കം പറച്ചിലുകളുളളത്.

കൊച്ചയിലെ ബോള്‍ഗാട്ടി പാലസില്‍ ജനുവരി 13 ന് നടക്കുന്ന അഞ്ചാമത് മാധ്യമശ്രീ പുരസ്കാര സമര്‍പ്പണ ചടങ്ങും അതിലെ തിരഞ്ഞെടുപ്പും ഇതിനകം തന്നെ ശ്രദ്ധ നേടി ക്കഴിഞ്ഞു. ഹൂസ്റ്റണില്‍ നടന്ന നാലാമത് മാധ്യമശ്രീ പുരസ്കാര ചടങ്ങിനെക്കാള്‍ ഒരുപ ടി കൂടി മുന്നോട്ട്. അങ്ങനെ തന്നെയാവണം മാധ്യമശ്രീയുടെ മുന്നേറ്റമെന്നത് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ എഴുതപ്പെടാത്ത അജന്‍ഡയാണ്.

ഇരുനൂറിനടുത്ത് അപേക്ഷകരാണ് ഇക്കുറി ഉണ്ടായിരുന്നത്. അതില്‍ അച്ചടി, ദൃശ്യ, ഓ ണ്‍ലൈന്‍ മാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. റേഡിയോ ജേര്‍ണലിസത്തില്‍ നി ന്ന് ആരും അപേക്ഷ നല്‍കിയില്ല എന്നത് ശ്രദ്‌ധേയമാണ്. ഒരുകാലത്ത് വാര്‍ത്തകള്‍ക്ക് ജനങ്ങള്‍ കൂടുതലായി ആശ്രയിച്ചിരുന്ന റേഡിയോ മേഖലയിലേക്ക് സ്വകാര്യ സംരഭകര്‍ കട ന്നു വരികയും എഫ്.എം (ഫ്രീക്വന്‍സി മോഡുലേഷന്‍) ഉപയോഗിച്ചുളള വാണിജ്യവല്‍ക്ക രണവും വിനോദ പരിപാടികളും മാത്രമായി മാറുകയും ചെയ്തതിനാല്‍ ഉത്തരവാദിത്വ പത്രപ്രവര്‍ത്തനം റേഡിയോക്ക് നഷ്ടമായി എന്നതിന്റെ സൂചനയായും ഇതിനെ കണക്കാ ക്കാം.

മാധ്യമശ്രീയുടെ ആകര്‍ഷണീയതക്കൊപ്പം ജൂറി ചെയര്‍മാന്റെയും അംഗങ്ങളുടെയും പ ത്രപ്രവര്‍ത്തന പാരമ്പര്യവും സാമൂഹ്യ പ്രതിബദ്ധതും അപേക്ഷകരുടെ എണ്ണം കൂടാന്‍ കാരണമായി എന്നാണ് ഇന്ത്യ പ്രസ്ക്ലബ്ബ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ പ്രധാന പത്രങ്ങളുടെ എഡിറ്റോറിയല്‍ നേതൃത്വം ദീര്‍ഘകാലം വഹിച്ച് വിരമിച്ചവരാണ് ജൂറി അംഗങ്ങള്‍. മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ്, മംഗളം ജനറല്‍ എഡിറ്ററായിരുന്ന കെ.എം റോയ്, ദീപികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയില്‍ നിന്നും വിരമിച്ച അലക്‌സാണ്ടര്‍ സാം എന്നിവരാണ് കേരളത്തില്‍ നിന്നുളള ജൂറി അംഗങ്ങള്‍. ഇവരുമായി അമേരിക്കയില്‍ നിന്നും ഇന്ത്യ പ്രസ്ക്ലബ്ബിനെ പ്ര തി നിധീകരിക്കുന്നത് പ്രശസ്ത വാഗ്മയിയും സാഹിത്യകാരനുമായ ഡോ.എം.വി പിളള യാണ്. ഒപ്പം ജൂറി ചെയര്‍മാനായി ഡോ.ഡി ബാബുപോളും. കേരളത്തിലെ സാമൂഹ്യ, രാ ഷ്ട്രീയ, പത്രപ്രവര്‍ത്തന മേഖലയില്‍ ഡോ.ഡി ബാബുപോളിനെപ്പോലെ സ്വാധീനം ചെ ലുത്തിയ ഒരാള്‍ ഉണ്ടാവുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരള സമൂ ഹം എക്കാലവും സുസൂക്ഷ്മം നിരീക്ഷിക്കുന്നു.

അഞ്ചാമത് മാധ്യമശ്രീ അവാര്‍ഡ് ജേതാവിനെയും മറ്റു വിജയികളെയും സ്വതന്ത്ര ജൂറി ഉടനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യ പ്രസ്ക്ലബ്ബ് വര്‍ധിത വീര്യവുമായി മുന്നോട്ട് കുതിക്കു ന്നു. പുരസ്കാര സമര്‍പ്പണ ചടങ്ങും അതിന്റെ സംഘാടനവും ഒരിക്കല്‍ കൂടി മികവുറ്റതാ ക്കാന്‍. കിടപിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് പുരസ്കാര രാവിനെ അണിയിച്ചൊരുക്കാ ന്‍.... അടുത്തതവണ ഏത് തലത്തിലേക്കാണ് ഉയരേണ്ടത് എന്ന കണക്കെടുപ്പിന് തുടക്ക മിടാന്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക