Image

വിദ്യാഭ്യാസ അവകാശ നിയമം സുപ്രീംകോടതി ശരിവച്ചു

Published on 12 April, 2012
വിദ്യാഭ്യാസ അവകാശ നിയമം സുപ്രീംകോടതി ശരിവച്ചു
ന്യൂഡല്‍ഹി: ആറു മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസ അവകാശ നിയമം സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ശരിവച്ചു. നിയമം ഭരണഘടനാപരമായി നിലനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സ്‌കൂളുകളില്‍ ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25 ശതമാനം സംവരണം നല്‍കണമെന്നും സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25 ശതമാനം സീറ്റുകള്‍ മാറ്റിവെക്കണമെന്ന നിയമത്തിലെ വ്യവസ്ഥ ഭരണഘടനയ്‌ക്കെതിരാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ബില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക