Image

പ്രണവിനൊപ്പം ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ദിലീപും ആസിഫ് അലിയും

Published on 02 January, 2019
പ്രണവിനൊപ്പം ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ദിലീപും ആസിഫ് അലിയും

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാം ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. അരുണ്‍ ഗോപിയുടെയും രണ്ടാം ചിത്രമാണിത്. പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളും സെറ്റില്‍ അതിഥികളായി എത്തിയ ദിലീപും ആസിഫ് അലിയും ഉള്‍പ്പെടെയുള്ളവര്‍ മേക്കിംഗ് വീഡിയോയിലുണ്ട്. 

പ്രണവിന്റെ അമ്മ സുചിത്രയും സംവിധായകന്‍ അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും വിഡിയോയിലുണ്ട്. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ പ്രണവിന്റെ നായികയാകുന്നത് പുതുമുഖമാണ്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രവും ആദിക്ക് ശേഷം പ്രണവ് അഭിനയിക്കുന്ന രണ്ടാം ചിത്രവുമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക