Image

എലിസബത്ത് വാറന്‍: സ്ഥാനാര്‍ഥി മോഹികളില്‍ ഒരാള്‍ മാത്രം (ബി ജോണ്‍ കുന്തറ)

Published on 02 January, 2019
എലിസബത്ത് വാറന്‍: സ്ഥാനാര്‍ഥി മോഹികളില്‍ ഒരാള്‍ മാത്രം   (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ തിരഞെടുപ്പുകള്‍ നിശ്ചിത സമയങ്ങളില്‍ ആയതിനാല്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണം എപ്പോള്‍ വേണമെങ്കിലും തുടങ്ങാം. ഭരണമാറ്റങ്ങള്‍ സമയാസമം ക്രമപ്രകാരം നടക്കും. ആരാദ്യം ആര് ഗോദയിലേക്ക് ചാടി ഇറങ്ങുന്നു എന്നതിന് വല്യ അര്‍ത്ഥമില്ല.

താനൊരു സ്ത്രീ ആയതിനാല്‍ മറ്റു പ്രബല സ്ഥാനാര്‍ത്ഥികള്‍ മാറിനില്‍ക്കുമെന്നു ആശിക്കേണ്ട. ഹില്ലരി ക്ലിന്റ്റണ് 2008 ല്‍ സംഭവിച്ചത് ഓര്‍ക്കുന്നുണ്ടാകും.

ഡെമോക്രാറ്റ്‌സിനെ സംബന്ധിച്ചിടത്തോളം 2020 ല്‍ പ്രസിഡന്‍സി ഒരു തുറന്ന സീറ്റാണ്. നിരവധി രംഗത്തു വരും പൊതുജനശ്രദ്ധ പിടിച്ചെടുക്കുന്നതിന്. ഇതില്‍ ഏതാനും വമ്പന്മാരുമുണ്ട്. ഹില്ലരി ക്ലിന്റ്റനും ബെര്‍ണി സാന്‍ഡേര്‍സും അവരുടെ തീരുമാനം പറഞ്ഞിട്ടില്ല.

കാലിഫോര്‍ണ്യ മുതല്‍ ഡല്‍വൈര്‍ വരെ ലിംഗനിറ ഭേദമില്ലാതെ നിരവധിപേരെ മാധ്യമങ്ങള്‍ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നടത്തിവരുന്നു. അശ്ലീലനടിയുടെ വക്കീല്‍ മൈക്കല്‍ അവനാതി മുതല്‍ ഈ പട്ടികയില്‍ വരുന്നു. കമലാ ഹാരിസ്, ഹില്ലരി ക്ലിന്റ്റന്‍ ,ബെര്‍ണി സാന്‍ഡേഴ്സ് , ബെറ്റോ ഓര്‍ക്കേ, കോറി ബുക്കര്‍,ജോ ബൈഡന്‍ പിന്നെ എലിസബത്ത് വാറന്‍ ഇവിടെ പട്ടിക തീര്‍ന്നു എന്നാരും കരുതേണ്ട.

പ്രൈമറി കാലം, അടുത്തു വരുമ്പോള്‍ ഏതാണ്ട് ജൂണ്‍ 2019 മുതല്‍ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ തുടങ്ങും.ന്യൂ ഹാംഷയെര്‍ പോലുള്ള ചെറിയ സംസ്ഥാനങ്ങളിലാണ് ആദ്യ പ്രൈമറി. സ്ഥാനാര്‍ത്ഥികള്‍ താമസിയാതെ ഈ സംസ്ഥാനം സന്നര്‍ശിക്കുവാന്‍ തുടങ്ങും. നോമിനേഷന്‍ കിട്ടുന്നതിനു പേരുകള്‍ സമര്‍പ്പിക്കും. അതിനു ശേഷം ഡിബേറ്റുകള്‍ തുടങ്ങും.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍, ഒട്ടും ഡെമോക്രസി ഇല്ലാത്ത ചില നടപടി ക്രമങ്ങളുണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പു കാലം നിങ്ങള്‍ കെട്ടുകാണും 'സൂപ്പര്‍ ഡെലിഗേറ്റ്‌സ് ' എന്ന വാക്ക്. ഇവര്‍ എല്ലാ സ്റ്റേറ്റുകളിലുമുണ്ട് എന്നാല്‍ ഇവര്‍ തിരഞ്ഞെടുപ്പിന് വിധേയരല്ല പിന്നേയോ പാര്‍ട്ടി നോമിനേറ്റ് നടത്തുന്നു.

ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ സ്വാധീനമുണ്ടോ അവര്‍ക്ക് ഈ ഡെലിഗേറ്റ്‌സിനെ ലഭിക്കുന്നതിന് കൂടുതല്‍ സാധ്യതകള്‍ കാണും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്ലിന്റ്റന്‍മെഷിന്‍ പാര്‍ട്ടിയെ നിയന്ധ്രിച്ചു ഒട്ടുമുക്കാല്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഡെലിഗേറ്റ്‌സും ഹില്ലരിക്കു കിട്ടി. ഇതില്‍ സാണ്ടേഴ്‌സിന്റ്റെ പക്ഷക്കാരുടെ അമര്‍ഷം കണ്‍വെന്‍ഷന്‍ ഹാളില്‍ നാം കണ്ടു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നും ഡൊണാള്‍ഡ് ട്രംപ് തീര്‍ച്ചയായും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിനു രംഗത്തു വരുമെന്നുള്ള സൂചന പ്രസിഡന്റ്റിന്റ്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ പേരുകേട്ട നേതാക്കളാരും ട്രംപിനെഎതിര്‍ക്കുന്നതിനു ഉദ്യമിക്കുമെന്നു തോന്നുന്നില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും പതിനഞ്ചിലധികം സ്ഥാനാര്‍ത്ഥികള്‍ പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ പ്രവേശിച്ചു.ആ കാലയളവില്‍ നടന്ന ഡിബേറ്റുകള്‍, തമ്മില്‍ തമ്മില്‍ അധിക്ഷേപങ്ങളും, ദോഷാരോപണങ്ങള്‍ കൊണ്ടും നിറഞ്ഞുനിന്നിരുന്നു.എല്ലാം അതിജീവിച്ചു ട്രംപ് മുകളിലെത്തി നോമിനേഷന്‍ സ്വീകരിച്ചു.

ഡെമോക്രാറ്റ് പാര്‍ട്ടിയില്‍നിന്നും എന്തായാലും പത്തില്‍ കൂടുതല്‍ സ്ഥാനാര്‍ത്തിമാര്‍ പ്രൈമറി സീസണില്‍ വേദികളില്‍ എത്തുന്നതിനു സാധ്യതകള്‍ കാണുന്നു. കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പ് പഠിച്ചാല്‍ മനസിലാകും ഈപാര്‍ട്ടിയില്‍ ഒരു സോഷ്യലിസ്റ്റ് അഥവാ, എല്ലാം മാറ്റിമറിക്കണമെന്ന് ആവശ്യപ്പെടുന്ന വിപ്ലവ വിഭാഗം പൊന്തിവന്നിരിക്കുന്നു എന്ന്. ഇവരെ എങ്ങിനെ കയ്യിലെടുക്കുവാന്‍ പറ്റുമെന്നായിരിക്കും പലേ സ്ഥാനാര്‍ത്ഥികളും ഇപ്പോള്‍ ചിന്തിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച സംഘം തീര്‍ച്ചയായും സജീവമായി രംഗത്തുവരും.

തിരഞ്ഞെടുപ്പു ഖജനാവില്‍, ആര് ഏറ്റവും കൂടുതല്‍ പണം ശേഖരിക്കുന്നുവോ അയാള്‍ക്കായിരിക്കും ഏറ്റവും പ്രാധാന്യത. അല്ലാ എങ്കില്‍ ട്രംപിനെ പോലുള്ള കോടിപതികള്‍ രംഗത്തു വരണം. മുന്‍ ന്യൂ യോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗിന്റ്റെ പേര് കേള്‍ക്കുന്നുണ്ട്.

വരുന്ന ജൂണ്‍ മാസംമുതല്‍ അമേരിക്കന്‍ രാഷ്ട്രീയ അരങ്ങു വീണ്ടും സജീവമാകും മാധ്യമങ്ങളുടെ വിളവെടുപ്പു കാലമാണിത്. സാമ്പത്തികമായും അല്ലാതേയും. ഇവരില്‍ പലരും കിംഗ് മേക്കേഴ്സ് ആകുന്നതിനു ശ്രമിക്കും കാത്തിരുന്നു കാണാം.
Join WhatsApp News
truth and justice 2019-01-03 04:38:11
Whoever comes,  when Trump declares as a candidate, it is a herculian task to collect the fund as well as to be a victor in major debates.
Boby Varghese 2019-01-03 11:03:31
Run Comrade Warren, run. She is a commie. When China and Russia turns toward capitalism, Warren advocates socialism. She does not agree that hardworking entrepreneurs made America rich. She says if you got a business, you did not build it. Somebody helped to build that. Somebody invested in roads and bridges. She does not want to give any credit to hard working business owners who took the risk and invested everything. I hope she visit Venezuela before she start preaching socialism to Americans.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക