മതിലുകള്‍ക്കപ്പുറം (കവിത: വിനയ് വിജയന്‍)
SAHITHYAM
02-Jan-2019

പടവുകള്‍താണ്ടി മതിലുകള്‍ക്കപ്പുറം
ജീവിതമുണ്ട് മനുഷ്യരുമുണ്ട്
നരനും നാരിയും കൂടി ചേര്‍ന്നൊരു
കുലവും നിരവധി വര്‍ഗ്ഗമിയുലകില്‍
നരനുടെ കൂടെ പടവുകള്‍ താണ്ടി
കൊടുമുടി കേറിയ അവളും
അവളുടെ ചിറകില്‍ കുതിച്ചു പായും
പല പല നാടുകള്‍ നമുക്ക് കാണാം
ഒരു ചെറുനാട്ടില്‍ മതിലുകള്‍ക്കിപ്പുറം
പല പല ജാതികളുണ്ടു
അധിപതിയാം നരനുടെ കിഴില്‍ നില്‍ക്കും
നിരവതിയാം കുലസ്ത്രീകളുമവിടെ കാണാം
അറത്തുമാറ്റിയ മുലയും എടുത്തമാറ്റിയ കരവും
വലിച്ചെറിഞ്ഞ കല്ലുമാലയും
പണ്ടൊരു തലമുറ നേടിയെടുത്തൊരു വിമോചനീ
മറന്നു പോയൊരു കൂട്ടം.
സുഖലോലുപമീ ജീവിതം കൂട്ടിലടച്ചോരു കൂട്ടം
അന്ധമാം വിശ്വാസം വാരിപുണര്‍ന്നവര്‍
നഷ്ട്ടമാം സ്വാതന്ത്ര്യം എന്തെന്നറിയാതെ
മതിലുകള്‍ക്കിപ്പുറം നില്‍ക്കുന്നു കുലസ്ത്രീകള്‍
റൗക്കയും മേലങ്കിയും മണിഞ്ഞവര്‍
പറക്കുവാന്‍ നില്‍ക്കുന്ന പുതുതലമുറയെ
ബന്ധിച്ചീടുവാതിരിക്കുവാന്‍ ചില മതിലുകള്‍
നാം അവര്‍ക്കു ചുറ്റും ഉയരത്തില്‍ കെട്ടേണം!
ജീവിതമുണ്ട് മനുഷ്യരുമുണ്ട്
നരനും നാരിയും കൂടി ചേര്‍ന്നൊരു
കുലവും നിരവധി വര്‍ഗ്ഗമിയുലകില്‍
നരനുടെ കൂടെ പടവുകള്‍ താണ്ടി
കൊടുമുടി കേറിയ അവളും
അവളുടെ ചിറകില്‍ കുതിച്ചു പായും
പല പല നാടുകള്‍ നമുക്ക് കാണാം
ഒരു ചെറുനാട്ടില്‍ മതിലുകള്‍ക്കിപ്പുറം
പല പല ജാതികളുണ്ടു
അധിപതിയാം നരനുടെ കിഴില്‍ നില്‍ക്കും
നിരവതിയാം കുലസ്ത്രീകളുമവിടെ കാണാം
അറത്തുമാറ്റിയ മുലയും എടുത്തമാറ്റിയ കരവും
വലിച്ചെറിഞ്ഞ കല്ലുമാലയും
പണ്ടൊരു തലമുറ നേടിയെടുത്തൊരു വിമോചനീ
മറന്നു പോയൊരു കൂട്ടം.
സുഖലോലുപമീ ജീവിതം കൂട്ടിലടച്ചോരു കൂട്ടം
അന്ധമാം വിശ്വാസം വാരിപുണര്‍ന്നവര്‍
നഷ്ട്ടമാം സ്വാതന്ത്ര്യം എന്തെന്നറിയാതെ
മതിലുകള്‍ക്കിപ്പുറം നില്‍ക്കുന്നു കുലസ്ത്രീകള്‍
റൗക്കയും മേലങ്കിയും മണിഞ്ഞവര്‍
പറക്കുവാന്‍ നില്‍ക്കുന്ന പുതുതലമുറയെ
ബന്ധിച്ചീടുവാതിരിക്കുവാന്‍ ചില മതിലുകള്‍
നാം അവര്‍ക്കു ചുറ്റും ഉയരത്തില്‍ കെട്ടേണം!
Comments.
വിദ്യാധരൻ
2019-01-02 22:19:59
മതിലുകൾക്കപ്പുറം എത്തി നോക്കാൻ
മനസ്സ് കാട്ടിയ കവി നിനക്കഭിന്ദനം
മതജാതി വർഗ്ഗ വർണ്ണ വ്യവസ്ഥയാൽ
മതിലു തീർത്തു കുടുക്കിയിട്ടു കലക്കി
അതിൽ നിന്ന് മീൻ പിടിച്ചു തിന്നിടുന്നു.
മതഭ്രാന്തരെ മേച്ചിടുന്ന നേതൃത്വം
സ്വതന്ത്രമാക്കണം മനസ്സിനെ ചിന്തയാൽ
ചതിയരെ തിരിച്ചറിയാൻ പഠിക്കണം
അതിലൂടെ മാത്രമേ നേടുകുള്ളു നാം
മതിലു പൊളിക്കുവാനുള്ളോജസ്
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments