Image

ശബരിമലയില്‍ യുവതീ പ്രവേശനം; എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അപലപിച്ചു

ജയപ്രകാശ് നായര്‍ Published on 03 January, 2019
ശബരിമലയില്‍ യുവതീ പ്രവേശനം; എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അപലപിച്ചു
ന്യൂയോര്‍ക്ക്: ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ കരളില്‍ തീ കോരിയിട്ടുകൊണ്ട്, കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടുകൂടി രണ്ടു യുവതികള്‍ ശബരിമല നട ചവിട്ടുകയും അയ്യപ്പ ദര്‍ശനം നടത്തുകയും ചെയ്തിരിക്കുന്നു. കോടതി വിധി മാനിക്കാനെന്ന വ്യാജേന ഹിന്ദുമത വിശ്വാസികളെ ഭിന്നിപ്പിക്കാനും അവഹേളിക്കാനും അപമാനിക്കുവാനുമുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയ മതിലും അതിനുവേണ്ടി ചെലവാക്കിയ കോടികളും പാവപ്പെട്ടവരുടെ കൈയ്യില്‍ നിന്നും കേരളത്തിലെ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി  പിരിച്ചെടുത്ത തുകയില്‍ നിന്നാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസമെന്ന് എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക ആരോപിച്ചു. ഭക്തജനങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഈ വര്‍ഗീയ മതിലില്‍ ആയിരുന്നപ്പോള്‍ ഇരുട്ടിന്റെ മറവില്‍ പോലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ അവിശ്വാസികളായ രണ്ടു യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ക്ഷേത്രവിശ്വാസം കളങ്കപ്പെടുത്തിയതില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. 

ഹിന്ദുമത വിശ്വാസികളെ ജാതിയും മതവും പറഞ്ഞ് വിഭജിച്ച് ഭരിക്കുന്ന ഈ കമ്മ്യുണിസ്റ്റ് തന്ത്രം വിലപ്പോവില്ല എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു എന്ന് പ്രസിഡന്റ് സുനില്‍ നായര്‍ പറഞ്ഞു. നാട്ടില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ സ്വൈരജീവിതം ഇല്ലാതാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എന്‍.എസ്.എസ്.ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികളായ പ്രസിഡന്റ് സുനില്‍ നായര്‍, സെക്രട്ടറി സുരേഷ് നായര്‍, ട്രഷറര്‍ ഹരിലാല്‍ നായര്‍, സിനു നായര്‍, മോഹന്‍ കുന്നംകളത്ത്, ബീന നായര്‍, നാരായണ്‍ നായര്‍, പ്രസാദ് പിള്ള, സുരേഷ് നായര്‍, അപ്പുക്കുട്ടന്‍ പിള്ള, അരവിന്ദ് പിള്ള, ജയകുമാര്‍ പിള്ള, ജയന്‍ മുളങ്ങാട്, കിരണ്‍ പിള്ള, മനോജ് പിള്ള, എം.എന്‍.സി. നായര്‍, പ്രദീപ് പിള്ള, സന്തോഷ് നായര്‍, ഡോ. ശ്രീകുമാരി നായര്‍, സുരേഷ് അച്ചുതന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, വിമല്‍ നായര്‍, ജയപ്രകാശ് നായര്‍, സുരേഷ് പണിക്കര്‍, ബാല മേനോന്‍ എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

ശബരിമലയില്‍ യുവതീ പ്രവേശനം; എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അപലപിച്ചുശബരിമലയില്‍ യുവതീ പ്രവേശനം; എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അപലപിച്ചുശബരിമലയില്‍ യുവതീ പ്രവേശനം; എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അപലപിച്ചു
Join WhatsApp News
വാല്‍ തലക്കു മുകളില്‍ #2 2019-01-03 05:53:21
സബരി മലയില്‍ മങ്ക സൂര്യോദയം, അത് കണ്ടു വെപ്രാളം മൂത്ത് 
വാല്‍ ഇട്ടു ഇളക്കുന്നു ജാതി കോമരങ്ങള്‍.
you are in a civilized Democratic country. Live accordingly in the year 2019.
Racism, discrimination, enslavement of women are the attitude of stone-age men.
Grow up.
andrew

SchCast 2019-01-03 08:50:41
Someone should notify government agencies at Federal State and city level regarding the discriminate nature of this race based organization. NSS of North America is clearly violating the law of the land. If you need to register your dissent, send your protests to where it is happening by mail. It will not be tolerated in this land.
Vayanakkaran 2019-01-03 10:08:02
നിങ്ങൾ ശബരിമലയിൽ യുവതികൾ കയറി വിശ്വാസികളുടെ കരളുകീറിമുറിച്ചതിനെ അമേരിക്കയിലെ സുഖവാസത്തിലിരുന്ന് അപലപിച്ചിരിക്കുന്നു! അതിനെ തുടർന്ന് ഒരു നാടുമുഴുവൻ അക്രമം അഴിച്ചുവിട്ടു സാധാരണക്കാരുടെ ജീവിതം കുട്ടിച്ചോറാക്കി താണ്ഡവമാടുന്ന ‘വിശ്വാസികൾ’ കാണിക്കുന്ന പോക്രിത്തരത്തെ എന്തെ അപലപിക്കാത്തത്? ഈ നാട്ടിലും വർഗീയ വിഷം ചീറ്റുന്ന ഇത്തരം നടപടികൾ ഒഴിവാക്കി നിങ്ങൾ മറ്റുള്ളവർക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാർഗം കാണിച്ചു കൊടുക്കുകയല്ലേ വേണ്ടത്? ചാനൽചർച്ചകളിൽ ഇതിനെ ന്യായീകരിക്കുന്ന പാർട്ടികോമരങ്ങളുടെ മുഖത്ത് തുപ്പാനാണ് എനിക്ക് തോന്നുന്നത്! പ്രത്യേകിച്ച് ബിജെപിയുടെ അജണ്ടയെ അന്ധമായി പിന്താങ്ങി നടക്കുന്ന കോൺഗ്രസ് പാർട്ടിനേതാക്കളെ കാണുമ്പോൾ സഹതാപം തോന്നുന്നു! 
ശരണം അയ്യപ്പ 2019-01-03 11:04:15
കേരളത്തിൽ ഹർത്താൽ ആചരിക്കുന്നതിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് നമ്മളും അമേരിക്കയിൽ ഹർത്താൽ പ്രഖ്യാപിക്കണം 
ഒരു മത വിദ്വേഷി 2019-01-03 15:32:55
തകർക്കേണ്ട ആചാരങ്ങൾ തകർത്ത വർക്ക്‌  അനുമോദനങ്ങൾ 
ഇവിടെ വന്നു ശരണം വിളിക്കാതെ നരക മായി മാറിയ കേരളത്തിൽ 
പോയി ജീവിച്ചു ശരണം വിളിക്കൂ പ്രിയപ്പെട്ട അമേരിക്കൻ 
മലയാളി "മദ" വിശ്വാസികളെ. 
രാമചന്ദ്രൻ നായർ 2019-01-03 20:04:58
സ്ത്രീകൾക്ക് സ്വതന്ത്രമായി പുരുഷന്മാരെപ്പോലെ എന്തും ചെയ്യാനുള്ള സ്വാതന്ത്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അനേകം പുരോഗമന ചിന്താഗതിക്കാരായ ഹിന്ദുക്കൾ അമേരിക്കയിൽ ഉണ്ട് . ഹിന്ദുക്കൾ അവരുടെ സ്ത്രീകളെ അടിച്ചമർത്തി സ്വാതന്ത്ര്യം നിഷേധിച്ച് വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഒരു തെറ്റായ ധ്വനിയുമുണ്ട് . അതുകൊണ്ട് ലേഖനം പിൻവലിച്ച്, സഹിഷ്ണതയുടെയും സൗഹാർദ്ദത്തിന്റെയു പ്രതീകമായ ഹൈന്ദവ വിശ്വാസത്തിന്റെ മാന്യത കാത്തു സൂക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു 

സസ്നേഹം 
രാമചന്ദ്രൻ നായർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക