• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ഭരണ സ്തംഭനം: ഡീല്‍ മേക്കര്‍ വീണ്ടും പരാജയപ്പെട്ടു: ഏബ്രഹാം തോമസ്

namukku chuttum. 03-Jan-2019
ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: ഏറ്റവും വലിയ ഡീല്‍ മേക്കറായി മകള്‍ ഇവാങ്ക വിശേഷിപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പ് വീണ്ടും ഒരു ഡീല്‍ മേക്കിംഗില്‍ പരാജയപ്പെട്ടു. അമേരിക്ക അഭിമുഖീകരിക്കുന്ന ഭരണ സ്തംഭനം അവസാനിക്കുവാന്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കന്‍ നേതാക്കളുടെ യോഗം യോജിച്ച തീരുമാനത്തിലെത്താന്‍ കഴിയാതെ പിരിഞ്ഞു.

വ്യാഴാഴ്ച നിര്‍ണ്ണായകമായിരിക്കും, ജനപ്രതിനിധിസഭയില്‍ പുതിയ സ്പീക്കറായി ഡെമോക്രാറ്റംഗം നാന്‍സി പെലോസി സ്ഥാനമേല്‍ക്കും. സ്തംഭനത്തിലായ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ വ്യാഴാഴ്ച തന്നെ തന്റെ പാര്‍ട്ടി അംഗങ്ങള്‍ വോട്ടുചെയ്യുമെന്ന് പെലോസി പ്രഖ്യാപിച്ചു. അടച്ചു പൂട്ടിയ ഫെഡറല്‍ ഏജന്‍സികള്‍ക്ക് സെപ്റ്റംബര്‍ അവസാനം വരെ ഫണ്ടിംഗ് അനുവദിക്കാമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ ധന വിനിയോഗ ബില്ലുകളില്‍ രണ്ട് പാര്‍ട്ടികളിലേയും അംഗങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട പദ്ധതികള്‍ ഉണ്ട്. ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുവാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അവതരിപ്പിക്കുന്ന ഒരു ബില്ലില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് അതിര്‍ത്തി സുരക്ഷക്ക് 1.3 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് അനുവദിക്കുന്നു (അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് ഡൗണ്‍ പേമെന്റായി ട്രംമ്പ് ആവശ്യപ്പെടുന്നത് 5 ബില്യണ്‍ ഡോളറാണ്). ഇത് ഫെബ്രുവരി 8 വരെ ആവശ്യമായ ചെലവുകള്‍ക്കാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇതിനകം സെനറ്റ് പാസാക്കിക്കഴിഞ്ഞവ ഉള്‍പ്പെടെ ആറ് ഉഭയകക്ഷി ബില്ലുകള്‍ അഗ്രകള്‍ച്ചര്‍, ഇന്റീരിയര്‍, ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഭാഗിക സ്തംഭനം നീക്കാനാണ്. ഇത് സെപ്തംബര്‍ 30 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്ക് മുഴുവന്‍ ആവശ്യമായ ധനം ഉറപ്പ് വരുത്തും.

ഭരണതലത്തില്‍ ഗ്രാന്‍ഡ് ഓള്‍ഡ്് (റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന സര്‍വാധിപത്യം അവസാനിക്കുന്നതിന് മുന്‍പ് സ്തംഭനം ഒഴിവാക്കാന്‍ പ്രസിഡന്റ് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. വിലപേശലുകള്‍ ഫലപ്രദമായില്ല, സെനറ്റില്‍ റിപ്പബ്ലിക്കനുകള്‍ക്കാണ് ഭൂരിപക്ഷം 53-47). ഭൂരിപക്ഷ നേതാവ് മിച്ചകോണല്‍ നയിക്കുന്ന സെനറ്റ് ഈ ബില്ലുകള്‍ പാസാക്കുമോ എന്ന് പറയാനാവില്ല. ട്രംമ്പ് പിന്തുണയ്ക്കാത്ത ഒരു കാര്യവും റിപ്പബ്ലിക്കനുകള്‍ അംഗീകരിക്കുകയില്ലെന്ന് മക്കോണലിന്റെ വക്താവ് ഡോണാള്‍ഡ് സ്റ്റവര്‍ട്ട് പറഞ്ഞു. പ്രസിഡന്റ് ഒപ്പ് വയ്ക്കുവാന്‍ സാധ്യതയല്ലാത്തതൊന്നും പ്രസിഡന്റിന്റെ മുന്നിലേക്ക് അയയ്ക്കുകയില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജന പ്രതിനിധി സഭയില്‍ ബില്ലുകള്‍ പാസായാല്‍ പ്രതീകാത്മകമായെങ്കിലും പ്രസിഡന്റിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. സ്തംഭനം അവസാനിപ്പിക്കുവാന്‍ പ്രസിഡന്റിന് ഒട്ടും തിടുക്കമില്ലെന്നാണ് ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. മതിലിന് ഫണ്ട് നല്‍കിയില്ലെങ്കില്‍ ഭരണ സ്തംഭനം സൃഷ്ടിക്കും എന്ന് ആദ്യമൊക്കെ ഭീഷണിപ്പെടുത്തിയിരുന്ന ട്രംമ്പ് പൊതുജനാഭിപ്രായം തനിക്ക് അനുകൂലമാണെന്ന് ഇപ്പോള്‍ വിശ്വസിക്കുന്നു. തന്റെ അനുകൂലികള്‍ തനിക്കൊപ്പമാണെന്ന ഉറച്ച വിശ്വാസം ട്രംമ്പിനുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ വര്‍ഷത്തില്‍ ആദ്യ ട്വിറ്ററില്‍ ട്രംമ്പ് തന്നെ വെറുക്കുന്നവര്‍ക്കും വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക്ക് അംഗങ്ങള്‍ക്കിടയിലും ചേരിപ്പോര് രൂക്,മാണെന്നാണ് റിപ്പോര്‍ട്ട്. ലിബറലുകള്‍ നാന്‍ പെലോസിയെയും സംഘത്തെയും അംഗീകരിക്കുന്നില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രമേയങ്ങളെ അപ്പാചെ പിന്താങ്ങുന്നില്ല. എങ്കിലും പെലോസി സ്പീക്കറാവുന്നത് ഇവരാരും യെതിര്ഡക്കാനിടയില്ല. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ ട്രംമ്പിന്റെ രണ്ട് വലിയ വിമര്‍ശകരായിരുന്ന ജെഫ് ഫ്‌ളോക്ക് (ആരിസോണ), ബോബ് കോര്‍ക്കര്‍ (ടെന്നിസി) റിട്ടയര്‍ ചെയ്തു. എന്നാല്‍ മീറ്റ് റോംനിയുടെ അരങ്ങേറ്റം സെനറ്ററില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ശക്തമായ വിമര്‍ശനം ട്രംമ്പിനെതിരെ ഉയരുവാന്‍ കാരണമാകും.
Facebook Comments
Comments.
He wants Pardon not wall
2019-01-03 04:46:14

Walls were a stone age technology to keep enemy away when humans fought with bows & arrows, swords, spear, club etc.  history shows it was always a failure. Homeland security has used only a small % of the allotted funding for border security. Why he is stubborn for the wall?. He himself has created a Space War division.. Majority of the illegals came legally but overstayed the VISA. illegals are from every part of the World and they did not come through Mexico.

 He knows very well he won’t get it. From day one we saw he didn’t have the quality & ability to be the President. He is illicit and would not have become the president if russisa did not hack the election. He has pushed this country beyond the limit but republicans are cowards to kick him out. He will keep pushing the impossible until he gets a deal of immunity. He knows the extent of the crimes he and his family had done. He wants a complete pardon for the mafia family.

Push to edge
2019-01-03 04:31:30
he has pushed the country to the edge. he knows he is a failure. he will keep pushing until gop will tell him to resign next week, then he can make a deal for him and family not to file charges and not going to prison then may seek asylum in russia or panama.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ജോയി ചെമ്മാച്ചേല്‍ സമാനതകളില്ലാത്ത വ്യക്തിത്വം (ഒരനുസ്മരണം-അപ്പച്ചന്‍ കണ്ണഞ്ചിറ)
ഗ്രാമി നിശയില്‍ എല്‍ജി ബി ടി ക്യൂവും ജിമ്മി കാര്‍ട്ടറും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു (ഏബ്രഹാം തോമസ്)
നിശബ്ദമായി നാട് കടത്തപ്പെടുന്ന ഇന്ത്യയുടെ പുണ്യാത്മാവ് (ജയ് പിള്ള)
ഓര്‍മ്മകളില്‍ ജോയിച്ചന്‍...
അച്ഛന്റെ നൂറാം ജന്മദിനം ആഘോഷിച്ച് അച്ഛനൊപ്പം അവസാന യാത്ര (അനില്‍ പെണ്ണുക്കര)
ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി ബാബു വര്‍ഗീസിനെ നിയമിച്ചു
ജോയീ, ചെമ്മാനത്തും ധ്രുവനക്ഷത്രത്തിലും നീ ഉണ്ടല്ലോ (പി ഡി ജോര്‍ജ് നടവയല്‍)
ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ഫെബ്രുവരി 15-നു ചിക്കാഗോയില്‍
സണ്‍ഡേ സപ്ലിമെന്റിന്റെ ജനനകഥ..! (മീട്ടു റഹ്മത്ത് കലാം)
കേരളത്തിന്റെ മാത്രം സ്വന്തമായ 'ചിലതുകള്‍' ചിതലരിയ്ക്കാതിരിയ്ക്കട്ടെ (ജയ് പിള്ള)
ജോയി ചെമ്മാച്ചേലിന്റെ സംസ്‌കാരം 15-നു; പരക്കെ അനുശോചനം
ജോയി ചെമ്മാച്ചേല്‍ ഫൊക്കാനായുടെ ആത്മമിത്രം
സുനാമിയില്‍ നിന്നു ജോയി ചെമ്മാച്ചേല്‍ കഷ്ടിച്ചു രക്ഷപ്പെട്ട കഥ
ജോയി ചെമ്മാച്ചേല്‍: നാട്ടിലെ മണ്ണിന്റേയും അമേരിക്കയിലെ സൗഹൃദങ്ങളുടെയും സൂക്ഷിപ്പുകാരന്‍ (അനില്‍ പെണ്ണുക്കര)
ജോയി ചെമ്മാച്ചേല്‍ ചിക്കാഗോയില്‍ അന്തരിച്ചു
ഹരിത വിപ്ലവം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കീഴില്‍? (ബി ജോണ്‍ കുന്തറ)
അനുസരണം എന്ന വ്രതം (ഒരു അവലോകനം: ചാക്കോ കളരിക്കല്‍)
ആധിയും,വ്യാധിയുമല്ല, അതിജീവനമാണ് കഠിനം (ജയ് പിള്ള)
മാതൃകാപരമായ തിരഞ്ഞെടുപ്പു രീതിയെ അട്ടിമറിക്കുമ്പോള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
എന്റെ പ്രണയം (രേഖാ ഷാജി)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM