Image

മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ഇറ്റാലിയന്‍ പൗരനെ വിട്ടയച്ചു

Published on 12 April, 2012
മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ഇറ്റാലിയന്‍ പൗരനെ വിട്ടയച്ചു
ഭുവനേശ്വര്‍: 29 ദിവസത്തെ തടങ്കലിനു ശേഷം ഇറ്റാലിയന്‍ ടൂറിസ്റ്റ് പൗലോ ബോസസ്‌ചോയെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു. പൗലോ ബോസസ്‌ചോയെ ജനാധിപത്യപരമായി മോചിപ്പിക്കുമെന്നു മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡ ഇന്നലെ ശബ്ദസന്ദേശത്തില്‍ അറിയിച്ചിരുന്നു.

മാവോയിസ്റ്റുകള്‍ നിയോഗിച്ച ഇടനിലക്കാരും ഒഡീഷ സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ച പ്രസ്താവനയുടെ പകര്‍പ്പു കിട്ടിയതായും സബ്യസാചി അറിയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 14 നാണ് ഇറ്റാലിയന്‍ ടൂറിസ്റ്റുകളായ ക്ലാഡിയോ കൊളാഞ്ചലോ എന്നിവരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ കൊളാഞ്ചലോയെ മാര്‍ച്ച് 25നു മോചിപ്പിച്ചു. പൗലോ ബോസസ്‌ചോയെവിട്ടയയ്ക്കുന്നതിനു പകരം ജയിലുകളിലുള്ള 40 പേരെ മോചിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണു മാവോയിസ്റ്റുകളുടെ മധ്യസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരും മധ്യസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനമായത്.

അതേസമയം, ബിജെഡി എംഎല്‍എ ജിന ഹികാക ഇപ്പോഴും മാവോയിസ്റ്റുകളുടെ പിടിയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക