Image

സൈമണ്‍ ബ്രിട്ടോയുടെയും കാദര്‍ ഖാന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

Published on 03 January, 2019
സൈമണ്‍ ബ്രിട്ടോയുടെയും കാദര്‍ ഖാന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.
ദമ്മാം: മുന്‍ എം.എല്‍.എ യും വിപ്ലവകാരിയുമായ സൈമണ്‍ ബ്രിട്ടോയുടെയും, ഹിന്ദി ചലച്ചിത്രതാരവും തിരക്കഥാകൃത്തുമായ കാദര്‍ഖാന്റെയും നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി  കേന്ദ്രകമ്മിറ്റിയോഗം അനുശോചനം രേഖപ്പെടുത്തി.
 
കൊണ്‌ഗ്രെസ്സ് അക്രമരാഷ്ട്രീയത്തിന്റെ ജീവിയ്ക്കുന്ന രക്തസാക്ഷിയായിരുന്ന സൈമണ്‍ ബ്രിട്ടോ, ശാരീരികാവശതകളെ വകവയ്ക്കാതെ സമൂഹത്തില്‍ പ്രവര്‍ത്തിച്ചു മാതൃക കാട്ടിയ വിപ്ലവകാരിയാണ്. 
1983 ഒക്‌ടോബര്‍ 14ന് കത്തിക്കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചക്രക്കസേരയിലാണ് ചെലവഴിച്ചത്. എങ്കിലും പൊതുജീവിതത്തില്‍ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 2006ലാണ് പന്ത്രണ്ടാം നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ  അദ്ദേഹത്തിന്റെ  'അഗ്രഗാമി' എന്ന നോവല്‍  2003ല്‍ അബുദാബി ശക്തി അവാര്‍ഡ് നേടി. അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് വലിയൊരു നഷ്ടമാണ്.

അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, കൊമേഡിയന്‍ എന്നീ നിലകളില്‍ ഹിന്ദി സിനിമ മേഖലയ്ക്ക് വിലമതിയ്ക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് . ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും, അവിസ്മരണീയമായ കുറെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ എന്ന നിലയിലും അദ്ദേഹം ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കും.

രണ്ടുപേരുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ നവയുഗം കേന്ദ്രകമ്മിറ്റിയോഗം  ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സൈമണ്‍ ബ്രിട്ടോയുടെയും കാദര്‍ ഖാന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.സൈമണ്‍ ബ്രിട്ടോയുടെയും കാദര്‍ ഖാന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക