Image

വെല്ലുവിളിച്ചപ്പോല്‍ രാഹുല്‍ ഈശ്വരന്‍ ഓര്‍ത്തില്ല ഇത് കേരളാ പോലീസാണെന്ന്; ശബരിമലയില്‍ പോലീസ് കോടതി വിധി നടപ്പാക്കിയത് പൂ ഇറക്കുന്ന അനായാസതയോടെ

ജയമോഹന്‍ എം Published on 03 January, 2019
വെല്ലുവിളിച്ചപ്പോല്‍ രാഹുല്‍ ഈശ്വരന്‍ ഓര്‍ത്തില്ല ഇത് കേരളാ പോലീസാണെന്ന്; ശബരിമലയില്‍ പോലീസ് കോടതി വിധി നടപ്പാക്കിയത് പൂ ഇറക്കുന്ന അനായാസതയോടെ

പാവം രാഹുല്‍ ഈശ്വറിന്‍റെയൊരു ഗതികേട് കാണണേ. എവിടെ ചെന്ന് തൊട്ടാലും പമ്പര മണ്ടത്തരങ്ങളാണ് പുള്ളിയുടേത്. ശബരിമല യുവതികളെ പ്രവേശിപ്പിക്കണം എന്ന വിധി വന്നപ്പോള്‍ തന്നെ രാഹുല്‍ ഈശ്വര്‍ ആര്‍ത്തവ ലഹള സംഘടിപ്പിക്കുകയും അയ്യപ്പന്‍റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ സേന രൂപീകരിക്കുകയും ചെയ്തതാണ്. ആദ്യ ദിവസങ്ങളില്‍ ശബരിമലയില്‍ കയറാന്‍ വന്ന രഹ്നാ ഫാത്തിമയെയും മനിതി സംഘത്തെ വരെ പോലീസ് കൊണ്ടുവരുകയും പിന്നെ പ്രതിഷേധം വരുമ്പോള്‍ തിരിച്ചയയ്ക്കുയും ചെയ്തപ്പോള്‍ രാഹുല്‍ ഈശ്വരിന്‍റെ ഹുങ്ക് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കണ്ടില്ലേ ഞങ്ങളുടെ ശക്തി. എന്‍റെ നെഞ്ചില്‍ ചവിട്ടിയേ ഇവിടെ സ്ത്രീകള്‍ കയറു. സകലരെയും ഞങ്ങള്‍ പരിശോധിക്കും. ഇവിടെ ഒരു യുവതിയും കയറില്ല. പോലീസല്ല പട്ടാളം വന്നാലും കയറില്ല എന്നൊക്കെ ചാനലായ ചാനല് മുഴുവന്‍ വീമ്പ് പറഞ്ഞു നടന്നു. 
എന്നാല്‍ രഹ്നാ ഫാത്തിമയെയും മനിതി സംഘത്തെയും കേരളാ പോലീസ് അവിടെ കൊണ്ടു വന്നത് സന്നിധാനത്ത് കയറ്റാനല്ല സുപ്രീം കോടതി വിധി ഈ മണ്ഡലകാലത്ത് തന്നെ നടപ്പാക്കാനുള്ള റിഹേഴ്സലെടുത്തതാണ് അല്ലെങ്കില്‍ ഒരു മോക്ക് ഡ്രില്‍ നടത്തിയതാണ് എന്ന് രാഹുല്‍ ഈശ്വറിന് പിടികിട്ടിയില്ല. പാവം ബാറ്റണ്‍ ബോസിന്‍റെ രണ്ട് ഡിക്ടറ്റീവ് നോവലെങ്കിലും വായിച്ചിരുന്നെങ്കില്‍ പോലീസിനെക്കുറിച്ച് മിനിമം ധാരണ കിട്ടിയേനെ. 
തന്ത്രി കുടുംബത്തെയും ശശി രാജാവിനെയും കണ്ടിട്ട് പോലീസ് പേടിച്ചോടുന്നതാണ് എന്നാണ് രാഹുല്‍ ഈശ്വര്‍ ധരിച്ചത്. എന്നാല്‍ എപ്പോള്‍ വേണം യുവതികളെ കയറ്റാന്‍ എന്ന് കൃത്യമായി ആഭ്യന്തര വകുപ്പിന് പ്ലാനുണ്ടായിരുന്നു. 
രാഹുല്‍ ഈശ്വറിനെയും ബിജെപിയെയും സര്‍ക്കാര്‍ ഭയന്നില്ല. പക്ഷെ സാധാരണ ഭക്തരുടെ മനോനിലയൊന്ന് പാകപ്പെടണമല്ലോ. അതിനായി ഏറെനാള്‍ കാത്തിരുന്നു. നിരവധി യോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളുമായി സംവദിച്ചു. അവസാനം ഏറെക്കുറെ ഒരു കളം ഒരുങ്ങുമെന്ന് വന്നപ്പോഴാണ് വനിതാ മതില്‍ എന്ന ആശയം രൂപപ്പെട്ടത്. മതില് കെട്ടി നവോത്ഥാന കേരളത്തിന്‍റെ ശക്തി സമൂഹത്തില്‍ ഒന്നുകൂടെ ഉറപ്പിച്ചു. 
അപ്പോഴെല്ലാം കഴിഞ്ഞ 24ന് ശബരിമലയില്‍ വന്ന് കയറാനാകാതെ മടങ്ങിയവര്‍ പോലീസ് സുരക്ഷയില്‍ കഴിയുന്നുണ്ടായിരുന്നു. ഇതിനിടയില്‍ നടന്ന റഹേഴ്സലുകളില്‍ നിന്ന് ശബരിമലയുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ ബിജെപിക്ക് വിവരങ്ങള്‍ നല്‍കാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി വെച്ചിരുന്നു. അവരെ യുവതികളെ കൊണ്ടുവരുന്ന വിവരം അറിയിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 
ഒരു പൂ ഇറിക്കുന്ന എളുപ്പത്തില്‍ ബിന്ദുവിനെയും കനകദുര്‍ഗയെയും പമ്പയിലെത്തിച്ച് മല ചവിട്ടിച്ച് സന്നിധാനത്ത് എത്തിച്ച് തിരികെ കൊണ്ടുപോയി. ഒരു ഒച്ചപ്പാടും ബഹളവും നടന്നില്ല. 
ഇതിന് മുമ്പ് രണ്ട് അറസ്റ്റുകള്‍ക്കൊണ്ട് പോലീസ് അറസ്റ്റില്‍ കയറുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്ന് രാഹുല്‍ ഈശ്വറിനെ നന്നായി പോലീസ് ബോധ്യപ്പെടുത്തിയിരുന്നു. അവസാനം തന്‍റെ നെഞ്ചില്‍ ചവിട്ടിയേ പെണ്ണുങ്ങള്‍ കയറു എന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍ സ്ത്രീകള്‍ കയറിയിറങ്ങിയത് അറിഞ്ഞത് വാര്‍ത്താ ചാനലിലൂടെ. 
അവസാനം തോറ്റ് തുന്നം പാടിയപ്പോള്‍ നാണക്കേട് മറക്കാന്‍ തന്ത്രി നട അടച്ചത് കണ്ടോ എന്ന വീമ്പടിയുമായി രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലെത്തി. എ്ന്നാല്‍ വീമ്പടിച്ച് കഴിഞ്ഞാണ് സംഭവം നിയമം മൂലം നിരോധിക്കപ്പെട്ട അയിത്ത ആചാരണത്തിനുള്ള ആഹ്വാനമാണ് എന്ന് രാഹുലിന് വ്യക്തമായത്. ഇനിയിപ്പോ അയിത്തം ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന് കേസ് വേറെ വരും. ദളിത് അപമാനത്തിനുള്ള കേസ് വേറെയുമുണ്ടാകും. ആകെക്കൂടി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തടവ് ലഭിക്കാനുള്ള കുറ്റമാണ്. അങ്ങനെ ആര്‍ത്തവള ലഹളയുടെ പിതാവിന് അര്‍ഹിക്കുന്ന സമ്മാനങ്ങള്‍ പോലീസും കോടതിയും ഉടനെ നല്‍കും. ഇപ്പോഴെങ്കിലും രാഹുലിന് മനസിലായിക്കാണും. കേരളാ പോലീസെന്നാല്‍ ചാനലില്‍ കയറി വാചകമടിക്കുന്നത് പോലെ ചെറിയ കളിയില്ല എന്ന്. 
Join WhatsApp News
മന്നബുദ്ടി 2019-01-03 04:49:22
ഇ മണ്ട ബുദ്ടിയെ ജയിലില്‍ ഇടുക 
Pichum Peyum 2019-01-03 08:31:15
Oru peecri chekkan courtnem,policinem,pattalathinem ellam vellu vilichu kurachunal akathu kidanne unda thinnan yogam ayi!  
Vayanakkaran 2019-01-03 08:42:45
SAFARI TV yil ninnum evane irakki viduka.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക