Image

ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക് 134 കോടി രൂപയുടെ ധനസഹായം

Published on 12 April, 2012
ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക് 134 കോടി രൂപയുടെ ധനസഹായം
ന്യൂഡല്‍ഹി: ഭോപ്പാല്‍ വിഷവാതക ദുരന്തത്തിനിരയായവര്‍ക്ക് 134 കോടി രൂപയുടെ ധനസഹായം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കടക്കെണിയിലായ എയര്‍ ഇന്ത്യയെ പുനഃസംഘടിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

പുനഃസംഘടനയുടെ ഭാഗമായി 4000 കോടി രൂപ അധിക ഓഹരികള്‍ സര്‍ക്കാര്‍ എയര്‍ഇന്ത്യയില്‍ നിന്ന് വാങ്ങും. അതേസമയം വ്യോമയാന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പരിഗണിക്കുന്നത് മന്ത്രിസഭായോഗം നീട്ടിവച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക