Image

കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയതു പോലെ; അനന്ത് കുമാര്‍ ഹെഗ്ഡെ

Published on 03 January, 2019
കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയതു പോലെ; അനന്ത് കുമാര്‍ ഹെഗ്ഡെ

 ശബരിമല യുവതീപ്രവേശം സാധ്യമായതിനു പിന്നാലെ വിഷയത്തില്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയതു പോലെയാണെന്നു കേന്ദ്രമന്ത്രി പറഞ്ഞു. രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടരുന്നതിനിടെയാണു മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഇടതുപക്ഷം എന്നിവരുടെ നിലപാടുകള്‍ കാരണം കേരളമാകെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു. സുപ്രീംകോടതി വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷേ ക്രമസമാധാനം സംസ്ഥാനത്തിന്റെ ചുമതലയാണ്. അതുകൊണ്ടു ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കാത്ത രീതിയില്‍ നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യണമായിരുന്നു- അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണ്. ഹിന്ദു ജനങ്ങളെ പകല്‍വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തുകയാണ് ഇതെന്നും അനന്ത് കുമാര്‍ ഹെഗ്ഡെ തുറന്നടിച്ചു. ശബരിമല വിഷയത്തില്‍ ഇതാദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇത്ര രൂക്ഷമായ ഭാഷയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നത്. നേരത്തേ കര്‍ണാടകയില്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ച ദലിത് പ്രക്ഷോഭകരെ റോഡില്‍ കുരയ്ക്കുന്ന പട്ടികളെന്നാണു ഹെഗ്ഡെ വിശേഷിപ്പിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക