Image

പശുക്കടത്ത്‌ ആരോപിച്ച്‌ ബീഹാറില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

Published on 03 January, 2019
പശുക്കടത്ത്‌ ആരോപിച്ച്‌ ബീഹാറില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം
ബീഹാറിലെ അരാരിയ ജില്ലയില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുവിനെ മോഷ്‌ടിച്ചുവെന്ന്‌ ആരോപിച്ച്‌ 55കാരനായ കാബൂള്‍ മിയാനെയാണ്‌ 300ഓളം പേര്‍ വരുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നത

കൊലപാതകം നടത്തിയ ശേഷം അക്രമികള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്‌തു. കള്ളനെന്ന്‌ ആക്രോശിച്ച്‌ വടികളും മറ്റും ഉപയോഗിച്ചായിരുന്നു കാബൂള്‍ മിയാനെ ആക്രമിച്ചത്‌. കഴുത്തില്‍ പിടിച്ച്‌ ഞെരുക്കിയുംവസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റിയും അക്രമിച്ചു.

താന്‍ മോഷണം നടത്തിയിട്ടില്ലെന്നും ഉപദ്രവിക്കരുതെന്നും കാബൂള്‍ അപേക്ഷിച്ചെങ്കിലും കൊല്ലപ്പെടും വരെ തല്ലുകയായിരുന്നു. ഡിസംബര്‍ 29നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്‌.

എന്നാല്‍, സംഭവം നടന്ന്‌ രണ്ട്‌ ദിവസത്തിന്‌ ശേഷം വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ വിവരമറിയുന്നത്‌. സംഭവത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായി അരാരിയ സബ്‌ ഡിവിഷണല്‍ പൊലീസ്‌ ഓഫീസര്‍ കെ.പി സിംഗ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക