Image

പ്രിയ ഗുരു രമാകാന്ത്‌ അചരേക്കറുടെ അന്ത്യയാത്രയില്‍ വേദനയോടെ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍

Published on 03 January, 2019
പ്രിയ ഗുരു രമാകാന്ത്‌ അചരേക്കറുടെ അന്ത്യയാത്രയില്‍ വേദനയോടെ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍
പ്രിയ ഗുരു രമാകാന്ത്‌ അചരേക്കറുടെ  അന്ത്യയാത്രയില്‍ വേദനയോടെ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിനെ ആദ്യ കാലത്ത്‌ പരിശീലിപ്പിച്ച രമാകാന്ത്‌ അചരേക്കറുടെ ശവസംസ്‌കാര ചടങ്ങുകളിലാണ്‌ സച്ചിന്‍പങ്കെടുത്തത്‌.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ബുധനാഴ്‌ചയാണ്‌ രമാകാന്ത്‌ അചരേക്കര്‍ അന്തരിച്ചത്‌. മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിന്‌ സമീപത്തുള്ള ശ്‌മശാനത്തിലാണ്‌ അചരേക്കറുടെ മൃതദേഹം സംസ്‌കരിച്ചത്‌.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്‌മയങ്ങള്‍ സൃഷ്ടിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിനോദ്‌ കാംബ്ലി, അജിത്‌ അഗാര്‍ക്കര്‍, ചന്ദ്രകാന്ത്‌ പാട്ടില്‍, പ്രവീണ്‍ ആംറെ തുടങ്ങിയവര്‍ കളിയുടെ ബാലപാഠങ്ങള്‍ ആര്‍ജ്ജിച്ചത്‌ അചരേക്കറില്‍ നിന്നായിരുന്നു.

മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലെ കാമാത്ത്‌ മെമ്മോറിയല്‍ ക്രിക്കറ്റ്‌ ക്ലബിന്റെ സ്ഥാപകനായ അചരേക്കര്‍ക്ക്‌ ദ്രോണാചാര്യ പുരസ്‌കാരവും പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്‌.

എക്കാലവും അചരേക്കറിന്റെ കീഴിലുള്ള പരിശീലനമാണ്‌ തന്നെ ക്രിക്കറ്റ്‌ താരമാക്കി വളര്‍ത്തിയതെന്ന്‌ സച്ചിന്‍ അനുസ്‌മരിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക