Image

ശബരിമലയിലെ ആചാരലംഘനത്തില്‍ എന്‍.ബി.എ. അപലപിച്ചു

ജയപ്രകാശ് നായര്‍ Published on 04 January, 2019
ശബരിമലയിലെ ആചാരലംഘനത്തില്‍ എന്‍.ബി.എ. അപലപിച്ചു
ന്യൂയോര്‍ക്ക്: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ ലംഘിക്കാന്‍ നിരീശ്വരവാദികളായ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ക്ഷേത്രത്തിലേക്ക് മഫ്തിയിലുള്ള പോലീസിന്റെ സഹായത്തോടെ യുവതികളെ എത്തിച്ചതിലും അതേ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളിലും നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ പ്രതിഷേധം എന്‍.ബി.എ.സെന്ററില്‍ കൂടിയ യോഗത്തില്‍ പ്രമേയം അവതിരിപ്പിച്ചു. ജനാധിപത്യത്തിനു നിരക്കാത്ത രീതിയാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അവലംബിച്ചത് എന്ന് പ്രസിഡന്റ് കരുണാകരന്‍ പിള്ള പറഞ്ഞു.  ട്രഷറര്‍ പ്രഭാകരന്‍ നായരുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.  ശബരിമലയിലെ പ്രത്യേകതകള്‍ തന്നെയാണ് ഇത്രയും ഭക്തജനങ്ങളെ വീണ്ടും വീണ്ടും വര്‍ഷം തോറും ദര്‍ശനത്തിന് എത്താന്‍ പ്രേരിപ്പിക്കുന്നത്. അത് അവിടത്തെ ആചാരാനുഷ്ടാനങ്ങളാണ്.  അത് ഇല്ലാതാക്കിയാല്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് ശബരിമല എങ്ങനെ വേറിട്ട് നില്‍ക്കും എന്ന ആശങ്ക പങ്കെടുത്തവരെല്ലാം പ്രകടിപ്പിച്ചു. 

ശബരിമല ക്ഷേത്രം നശിപ്പിക്കുന്നതിന് മുന്‍പും പലരും ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെ അതില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റ ചരിത്രമാണ് ശബരിമലക്കുള്ളത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും അയ്യപ്പ ഭക്തര്‍ മുക്തിനേടുക തന്നെ ചെയ്യുമെന്നും 'യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ ഭവതി ഭാരത' എന്ന ഭഗവദ് ഗീതയിലെ സാരാംശം ഇവിടെ ഉള്‍ക്കൊള്ളണമെന്നും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ കുന്നപ്പള്ളില്‍ രാജഗോപാല്‍ ആഹ്വാനം ചെയ്തു. 

മുഖ്യമന്ത്രി ഇപ്പോഴും വെറുമൊരു പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് സംസാരിക്കുന്നതും പെരുമാറുന്നതും എന്ന് യോഗം വിലയിരുത്തി. ഹിന്ദുക്കളെ അവഹേളിക്കുന്ന ഈ മുഖ്യമന്ത്രിയും പാര്‍ട്ടിയും മേലില്‍ ഒരു തെരഞ്ഞെടുപ്പിലും ജയിക്കാതിരിക്കാന്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുഴിച്ചുമൂടിയ ജാതി മത വ്യത്യാസങ്ങള്‍ ചികഞ്ഞെടുത്ത് സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കുടിലബുദ്ധി എന്നും വിലപ്പോവില്ല എന്നും യോഗം ഓര്‍മ്മിപ്പിച്ചു. 

ഭജന കമ്മിറ്റി ചെയര്‍മാന്‍ നരേന്ദ്രനാഥന്‍ നായര്‍, ട്രസ്ടീ ബോര്‍ഡ്  മെമ്പര്‍ വനജ നായര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ജയപ്രകാശ് നായര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി  പ്രദീപ് മേനോന്‍ കൃതജ്ഞത അറിയിച്ചു. 
Join WhatsApp News
പല തരം മനുഷര്‍ 2019-01-04 06:19:45

എല്ലാക്കാലത്തും രണ്ടു തരം മനുഷ്യരാണ് സമൂഹത്തിൽ ഉണ്ടായിരുന്നത്..!

പുലയജാതിക്കാരിക്ക് വിദ്യാഭ്യാസം നൽകാൻ പാടില്ല എന്ന് വാദിച്ചവരും വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്ന് വാദിച്ചവരും

കടൽ കടന്നു പോകുന്നത് പാപമാണെന്ന് കരുതിയവരും പുറം രാജ്യങ്ങളിൽ പോയി പഠിച്ച് മിടുക്കരായവരും

വിധവകൾ പുനർവിവാഹം ചെയ്യാതെ മരണം വരെ ഒറ്റയ്ക്ക് കഴിയണമെന്ന് കരുതിയവരും 
വിധവാ വിവാഹത്തിന് വേണ്ടി ശക്തമായി നിലകൊണ്ടവരും

സ്ത്രീകൾക്ക് സ്വത്തവകാശം നൽകാൻ പാടില്ല എന്നു ശഠിച്ചവരും, എല്ലാവർക്കും സ്വത്തിൽ തുല്യ അവകാശം നൽകണമെന്ന് കരുതിയവരും

സതി ഒരു അനാചാരമാണെന്ന് തിരിച്ചറിഞ്ഞ് എതിർത്തവരും, അത് ആചാരമാണ് സംരക്ഷിക്കണമെന്ന് പറഞ്ഞ് പ്രകടനം നടത്തിയവരും

മകരജ്യോതി മനുഷ്യൻ കത്തിക്കുന്നതാണ് എന്ന് പറഞ്ഞവരും അത് പറഞ്ഞവരെ തെറിവിളിച്ചവരും

ഗുരുവായൂരിൽ അയിത്തജാതിക്കാർ കയറിയാൽ പ്രതിഷ്ഠയുടെ ചൈതന്യം കുറയുമെന്ന് കരുതിയവരും ക്ഷേത്രപ്രവേശനം എല്ലാ ഭക്തരുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞവരും

ആർത്തവകാലത്ത് പെണ്ണിനെ വീട്ടിന് പുറത്താക്കി അടുക്കളയിൽ കേറ്റാത്തവരും ആർത്തവം ഒരു ജൈവിക പ്രക്രിയ മാത്രമാണെന്ന ബോധം വന്നവരും

ഗുരുവായൂരിൽ പി കൃഷ്ണപിള്ള മണിയടിച്ചപ്പോൾ പിന്തുണച്ചവരും പിന്നിൽ നിന്നടിച്ചവരും

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ മാറു മറച്ചു കയറിയാൽ ക്ഷേത്രം കടലെടുക്കും എന്നു കരുതിയവരും അത് അസംബന്ധമാണെന്ന് മനസിലാക്കിയവരും

വൈക്കം ക്ഷേത്രത്തിലേക്കുള്ള വഴിയെ അവർണ്ണർ നടന്നാൽ ദൈവകോപമുണ്ടാകും എന്ന് വിശ്വസിച്ചവരും പൊതുവഴിയെ എല്ലാവർക്കും നടക്കാൻ സമരം നയിച്ചവരും.

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടമാകും എന്ന് വിശ്വസിക്കുന്നവരും സ്ത്രീ പ്രവേശന വിലക്ക് ഒരു അനാചാരമാണെന്ന് കരുതുന്നവരും

ദൈവനിന്ദ ചെയ്താൽ അതിനുള്ള ശിക്ഷ ദൈവം കൊടുത്തോളും എന്നു വിശ്വസിക്കുന്നവരും ദൈവത്തിനു വേണ്ടി വാളെടുക്കുന്നവരും

ദൈവം എന്നെ രക്ഷിക്കും എന്ന് വിശ്വസിക്കുന്ന ഭക്തരും ദൈവത്തെ ഞങ്ങൾ രക്ഷിക്കും എന്നു കരുതുന്ന വിഡ്ഢികളും

ചരിത്രം ആർക്കൊപ്പമായിരുന്നു എന്നോർക്കുന്നത് നന്നായിരിക്കും..

#RepostYukthivadi -andrew

the people who came to USA are supposed to be educated and progressive & above all rational. But why some of these Malayalees are anti- social, discriminating women & supporting ignorant religious practices?

Ramanath & Geethakutty 2019-01-04 15:08:55
I disagree and protest to NBA. What senseless thing you are taliking. You are living in USA with equal rights for ladies for every thing. Do some harthal and stone through in this country? Then you will realise. NBA please stand with the right side.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക