Image

മതാചാരങ്ങളില്‍ കോടതി ഇടപെടേണ്ട; സുപ്രീം കോടതിയ്‌ക്കെതിരെ ബി.ജെ.പി എം.പി ലോക്‌സഭയില്‍

Published on 04 January, 2019
മതാചാരങ്ങളില്‍ കോടതി ഇടപെടേണ്ട; സുപ്രീം കോടതിയ്‌ക്കെതിരെ ബി.ജെ.പി എം.പി ലോക്‌സഭയില്‍
ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയ്‌ക്കെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖി. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നാണ്‌ മീനാക്ഷി ലേഖി ലോക്‌സഭയില്‍ പറഞ്ഞത്‌.

41 ദിവസം വ്രതമെടുത്തുവേണം ശബരിമലയ്‌ക്കു പോകാന്‍. ഇതിന്റെ ദൈര്‍ഘ്യം കുറയ്‌ക്കാന്‍ കോടതിക്കു കഴിയുമോയെന്നും അവര്‍ ചോദിച്ചു.

ക്രിസ്‌തു ജനിച്ച സ്ഥലം സുപ്രീം കോടതിക്കു നിശ്ചയിക്കാന്‍ കഴിയുമോയെന്നും അവര്‍ ചോദിച്ചു. ശൂന്യവേളയിലായിരുന്നു ലോക്‌സഭയില്‍ ശബരിമല വിഷയം ഉന്നയിച്ചത്‌.

ശബരിമല വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നു പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കര്‍ അനുവദിച്ചില്ല.

ശബരിമലയിലെത്തിയ യുവതികള്‍ ഭക്തരാണെങ്കില്‍ അവര്‍ പകല്‍ സമയങ്ങളില്‍ പ്രാര്‍ത്ഥിക്കണമായിരുന്നെന്ന്‌ മീനാക്ഷി ലേഖി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക