Image

'ടി പി സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്നത് കേരള സര്‍ക്കാര്‍' കേന്ദ്രം കോടതിയില്‍

Published on 04 January, 2019
'ടി പി സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്നത് കേരള സര്‍ക്കാര്‍' കേന്ദ്രം കോടതിയില്‍

മുന്‍ ഡിജിപി ടിപി സെന്‍കുമാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള നിയമനം വൈകിപ്പിക്കുന്നത് സസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള നിയമനം സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം നിഷേധിക്കുകയാണെന്നു ആരോപിച്ച്‌ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സെന്‍കുമാറിനെ നിയമിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരം പരിമിതമാണ്. നിയമനം നല്‍കണമെന്നുള്ള നിര്‍ദേശം കേരള സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.നിയമനം നല്‍കണമെന്നുള്ള നിര്‍ദേശം കേരള സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ടി.പി. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ലഭിച്ച അപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പടെയുള്ള കേസുകളുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വിശദ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക