Image

റാഫേലില്‍ മറുപടിയുമായി പ്രതിരോധ മന്ത്രി... കോണ്‍ഗ്രസ് ദേശീയ സുരക്ഷയെ വില കുറച്ച്‌ കണ്ടു

Published on 04 January, 2019
റാഫേലില്‍ മറുപടിയുമായി പ്രതിരോധ മന്ത്രി... കോണ്‍ഗ്രസ് ദേശീയ സുരക്ഷയെ വില കുറച്ച്‌ കണ്ടു

 റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസിന് മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ സുരക്ഷയെ വിലകുറച്ച്‌ കണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി. ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും കടുത്ത ഭീഷണിയുണ്ടായിട്ടും ഇത്തരമൊരു സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. പ്രതിരോധ ഇടപാടുകള്‍ക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിരോധത്തിനുള്ളില്‍ ഇടപെടലുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും, അതുവഴി ഇന്ത്യയുടെ സുരക്ഷ ഉറപ്പിക്കാനാവുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ആദ്യ വിമാനം 2019 സെപ്റ്റംബറില്‍ ഇന്ത്യക്ക് ലഭിക്കുമെന്നും ബാക്കിയുള്ള 36 വിമാനങ്ങള്‍ 2022ല്‍ ഇന്ത്യക്ക് ലഭിക്കുമെന്നും, വിമാനങ്ങളുടെ വിലയുടെ കാര്യത്തില്‍ 14 മാസങ്ങള്‍ കൊണ്ട് തീരുമാനമെടുത്തതായും സീതാരാമന്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ഇന്ത്യ ഭീഷണി നേരിടുന്നുണ്ട്. പക്ഷേ സമാധാനം നിലനിര്‍ത്തുകയാണ് വേണ്ടത്. പക്ഷേ ഇന്ത്യ ഭീഷണിയെ നേരിടാന്‍ സജ്ജമാണ്. വെടിക്കോപ്പുകളും ആയുധങ്ങളും ഇന്ത്യക്ക് അത്യാവശ്യമാണ്. ചൈനയ്ക്ക് 4800 വിമാനങ്ങളുണ്ട്. പാകിസ്താനും സമാനമായ രീതിയില്‍ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇന്ത്യക്കും ഇതേ മാര്‍ഗം സ്വീകരിക്കേണ്ടി വരും. അതേസമയം ദസോയും ഹാലും തമ്മില്‍ ഒരു കരാറുമില്ല. റാഫേല്‍ ജെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹാല്‍ ദസോയോട് പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ട് തന്നെ വിമാനങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കാനാവില്ലെന്ന് ദസോ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹാലുമായി നേരത്തെ തന്നെ കരാറുണ്ടായിരുന്നില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുകയാണ്. സത്യാവസ്ഥ അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക