Image

മുത്തലാഖ്: എന്‍ഡിഎയില്‍ ഭിന്നത! പാലം വലിക്കുമെന്ന് ജെഡിയു

Published on 04 January, 2019
മുത്തലാഖ്: എന്‍ഡിഎയില്‍ ഭിന്നത! പാലം വലിക്കുമെന്ന് ജെഡിയു

മുത്തലാഖില്‍ ബിജെപിയോട് ഇടഞ്ഞ് സഖ്യകക്ഷിയായ ജനതാദള്‍ (യു). രാജ്യസഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചാല്‍ ബില്ലിനെതിരായി വോട്ട് ചെയ്യുമെന്ന് ജെഡിയു വ്യക്തമാക്കി. ബില്ല് പാസാക്കുന്നതില്‍ ബിജെപി അനാവശ്യ തിരക്ക് കൂട്ടിയെന്ന് ജെഡിയു കുറ്റപ്പെടുത്തി.

മതിയായ ചര്‍ച്ചകള്‍ നടത്താതെ ധൃതിയിലാണ് മുത്തലാഖ് ലോക്സഭയില്‍ അവതരിപ്പിച്ചത്. കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമായിരുന്നു. രാജ്യസഭയില്‍ ബില്‍ വോട്ടെടുപ്പിന് വന്നാല്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും ജെഡിയു സംസ്ഥാന പ്രസിഡന്‍റ് വസിസ്ത നാരായണന്‍ സിങ്ങ് പറഞ്ഞു.

ബിഹാറില്‍ 17 ശതമാനം മുസ്ലീങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ മുത്തലാഖിനെ പിന്തുണയ്ക്കാന്‍ ജെഡിയുവിന് സാധിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേസമയം സഖ്യകക്ഷിയുടെ നിലപാടില്‍ മറുപടി പറയാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്ന പുരുഷന് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുമായ ബില്‍ ഒരു നിലക്കും പാസാക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ എടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക