Image

തലവേദനയും വേദനസംഹാരികളും

Published on 12 April, 2012
തലവേദനയും വേദനസംഹാരികളും
ആസ്‌പിരിന്‍ പോലെയുളള വേദനസംഹാരികളാണു സാധാരണ തലവേദനയ്‌ക്ക്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കാറുുളളത്‌. എന്നല്‍ ഇത്തരം വേദനസംഹാരികള്‍ ആഴ്‌ചയില്‍ മൂന്നു തവണയിലധികം ഉപയോഗിച്ചാല്‍ ചിലരില്‍ അതികഠിനമായ തലവേദന ഉണ്‌ടാകുന്നു. വേദനസംഹാരികളുടെ അമിതോപയോഗം മൂലമുണ്‌ടാകുന്ന ഇത്തരം വേദന rebound headache എന്നറിയപ്പെടുന്നു. ഒരു ഡോസ്‌ മരുന്ന്‌ ഉപയോഗിച്ചു തീരുമ്പോഴാണ്‌ ഇതുണ്‌ടാകുന്നത്‌. അത്‌ അടുത്ത ഡോസ്‌ മരുന്നു കഴിക്കുന്നതിനിടയാക്കുന്നു. വേദനസംഹാരികള്‍ നിര്‍ത്തിയാലുടന്‍ വേദന അനുഭവപ്പെടുന്ന സ്ഥിതിയിലെത്തുന്നു. അപ്പോള്‍ അത്തരം വേദന അതിജീവിക്കാന്‍ സഹായിക്കുന്ന ശക്തിയേറിയ വേദനസംഹാരികള്‍ കഴിക്കേണ്‌ടി വരുന്നു. ഇവയുടെ പാര്‍ശ്വഫലങ്ങള്‍ നിരവധി. മാനസിക സമ്മര്‍ദം കുറയ്‌ക്കുക. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ വിശ്വസ്‌തരോടു തുറന്നു പറയുക. തുറന്നെഴുതുക. വികാരങ്ങള്‍ പ്രകടിപ്പിക്കുക. കരയാന്‍ തോന്നുമ്പോള്‍ കരയുക. നല്ല ഒരു കൗണ്‍സിലറെ സമീപിച്ചു കാര്യങ്ങള്‍ തുറന്നു സംസാരിക്കുക. വിനോദ മാര്‍ഗങ്ങള്‍ കണെ്‌ടത്തുക. കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണെ്‌ടത്തുക. അരുമ മൃഗങ്ങളെ പരിചരിക്കുന്നതും നല്ലത്‌. സന്നദ്ധസേവനത്തിലേര്‍പ്പെടുക. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു വീണ്‌ടും ആലോചിക്കുന്ന ശീലം ഉപേക്ഷിക്കുക. വ്യായാമം ശീലമാക്കുക. യോഗ. ശ്വസനവ്യയാമം എന്നിവ ട്രയിനറുടെ സഹായത്തോടെ പരിശീലിക്കുക. ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതിനും ദിവസവും കൃത്യമായ സമയക്രമം പാലിക്കുക. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന്‌ ആയാസം നേരുടുന്ന വിധം തുടര്‍ച്ചയായി ഉപയോഗിക്കരുത്‌.
തലവേദനയും വേദനസംഹാരികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക