Image

രാജ്യത്ത്‌ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നു

Published on 05 January, 2019
രാജ്യത്ത്‌ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നു
ദില്ലി: 2018ല്‍ ഒരുകോടി പത്തുലക്ഷം പേര്‍ക്ക്‌ രാജ്യത്ത്‌ ജോലി നഷ്ടമായെന്ന്‌ റിപ്പോര്‍ട്ട്‌. സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റര്‍ ഫോര്‍ മോണിറ്ററിങ്‌ ഇന്ത്യന്‍ ഇക്കണോമി(സി എം ഐ ഇ)യുടെ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വിശദമാക്കുന്നത്‌.

ജോലി നഷ്ടമായതില്‍ ഭൂരിഭാ?ഗം പേരും ?ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ തൊഴിലില്ലായ്‌മ വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

റിപ്പോര്‍ട്ടനുസരിച്ച്‌ കൂലിപ്പണിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നീ വിഭാ?ഗക്കാര്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ ജോലി നഷ്ടമായിരിക്കുന്നത്‌.

40.8 കോടിയായിരുന്നു 2017 ഡിസംബറില്‍ രാജ്യത്ത്‌ തൊഴിലുണ്ടായിരുന്നവരുടെ എണ്ണം. എന്നാല്‍ 2018 ഡിസംബര്‍ ആയപ്പോഴേക്കും അത്‌ 39.7 കോടിയായി കുറഞ്ഞു. പതിനഞ്ച്‌ മാസത്തിനുള്ളില്‍ രാജ്യത്തെ തെഴിലില്ലായ്‌മ നിരക്ക്‌ 7.4 ശതമാനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക