Image

യു പിയില്‍ വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിന്‌ ഇടമില്ല; പാര്‍ട്ടി തനിച്ച്‌ മത്സരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 05 January, 2019
യു പിയില്‍ വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിന്‌ ഇടമില്ല; പാര്‍ട്ടി തനിച്ച്‌ മത്സരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌
യുപിയിലെ വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിന്‌ ഇടമില്ല. സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്‌പിയും ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന്‌ സഖ്യമുണ്ടാക്കി മത്സരിക്കുന്നതിന്‌ ധാരണയായി. ഡല്‍ഹിയില്‍ എസ്‌പി ബിഎസ്‌പി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌.

ബിഎസ്‌പി അധ്യക്ഷ മായാവതിക്കും എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവിനും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന്‌ താത്‌പര്യമില്ല. ഇതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ തനിച്ച്‌ മത്സരിക്കുന്നതിനാണ്‌ സാധ്യത. ഈ മാസം 15 ന്‌ ശേഷം സീറ്റ്‌ വിഭജന ചര്‍ച്ചകളിലൂടെ തീരുമാനിക്കും.

കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്ന സാഹചര്യത്തിലും അമേത്തി, റായ്‌ബറേലി മണ്ഡലങ്ങളില്‍ സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളിലാണിത്‌.

മധ്യപ്രദേശില്‍ എസ്‌ പി പ്രതിനിധിക്ക്‌ കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍ ഇടം നല്‍കിയില്ലന്നതാണ്‌ കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന്‌ അഖിലേഷ്‌ യാദവിനുള്ള എതിര്‍പ്പിന്റെ കാരണം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക