Image

ഡല്‍ഹിയില്‍ കെജരിവാള്‍ തന്നെ മതിയെന്ന് ജനങ്ങള്‍

Published on 05 January, 2019
ഡല്‍ഹിയില്‍ കെജരിവാള്‍ തന്നെ മതിയെന്ന് ജനങ്ങള്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയ സാധ്യതയുള്ള സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനുള്ള തിരക്കിലാണ് മുന്നണികള്‍. സഖ്യ രൂപൂകരണത്തില്‍ ഏറ്റവും പുതുതായി എത്തിയ വാര്‍ത്തയാണ് ഡല്‍ഹിയിലേത്. ആംആദ്മിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു എന്നതായിരുന്നു വാര്‍ത്ത. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ഭരണ വിരുദ്ധ വാകാരം അലതല്ലിയപ്പോള്‍ അത് കോണ്‍ഗ്രസിനാണ് ഗുണം ചെയ്തത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചത്. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്ബുള്ള എക്‌സിറ്റ് പോള്‍ സര്‍വേകളെല്ലാം കോണ്‍ഗ്‌സിന് അനുകൂലമായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ഭരണ വിരുദ്ധ വികാരമില്ലെന്നാണ് ഇന്ത്യാ ടുഡേ പിഎസ്‌ഇ പോള്‍ സര്‍വ്വേ സൂചന നല്‍കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് എഎപിയുമായി സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് എഎപിക്ക് പിന്തുണ ഏറുകയാണെന്ന് വ്യക്തമാക്കികൊണ്ടുള്ള സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നത്. 70 ല്‍ 60 സീറ്റും നേടിയാണ് എഎപി 2015ല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ നാല് വര്‍ഷത്തെ ഭരണകാലയളവില്‍ എഎപി സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരമില്ലെന്നാണ് ഇന്ത്യാ ടുഡേ പിഎസ്‌ഇ സര്‍വ്വേ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും അരവിന്ദ് കെജരിവാള്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക