Image

സന്നിധാനത്തേക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തക

Published on 05 January, 2019
  സന്നിധാനത്തേക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തക

പത്തനംതിട്ട: സന്നിധാനത്തേക്ക് പോകാന്‍ അനുമതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് മുന്നില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തക. ടിവി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയിയാണ് നിലയ്ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.

രാജ്യത്ത് വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമില്ലെയെന്നും രാജ്യം താലിബാന്‍ മോഡല്‍ ഭരണത്തിലേക്കാണോ നീങ്ങുന്നതെന്നുമുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിഷേധം.

എരുമേലിയിലെ ഹോട്ടലിലാണ് താമസിക്കുന്നതെന്നും നാളെ റൂം ഒഴിയണമെന്ന് ഹോട്ടലുടമ ആവശ്യപ്പെട്ടെന്നും കൂടാതെ റിപ്പോര്‍ട്ടിങ്ങിനായി ടാക്‌സി കാറുകളൊന്നും തയ്യാറാവുന്നില്ലെന്നും ദീപ്തി പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് സംരക്ഷണമില്ലാത്തത് കൊണ്ടാണ് ഇതെന്നും ദീപ്തി ചൂണ്ടിക്കാണിക്കുന്നു.

പ്രതിഷേധം അറിയിച്ച ശേഷം ശബരിമലയില്‍ നിന്ന് മടങ്ങിപ്പോകാനാണ് ദീപ്തിയുടെ തീരുമാനമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാം തിയ്യതി ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ ദീപ്തിയെ ഇതുവരെ മുകളിലേക്ക് കയറ്റിവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം പമ്പ വരെ പോവുകയും അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയുമായിരുന്നു.

അതേസമയം സന്നിധാനത്തേക്ക് പോകാന്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് പൊലീസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക